രഞ്ജി കളിക്കുന്നത് വെറും വേസ്റ്റ് ആണ്, ഇന്ത്യൻ ടീമിൽ ഇടം നേടണമെങ്കിൽ അത് സംഭവിക്കണം; ഗുരുതര ആരോപണവുമായി ഹർഭജൻ സിങ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കളിക്കാരെ തിരഞ്ഞെടുത്ത് രഞ്ജി ട്രോഫിയെ അവഗണിച്ചതിന് സെലക്ടർമാരെ വിമർശിച്ച് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. 6000 റൺസ് നേടിയിട്ടും 400 വിക്കറ്റ് വീഴ്ത്തിയിട്ടും ഇന്ത്യ എയിൽ എത്താൻ ജലജ് സക്‌സേന പരാജയപ്പെട്ടതിനെത്തുടർന്ന് രഞ്ജിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം സംഘാടകരെ കളിയാക്കി.

സോഷ്യൽ മീഡിയയിൽ ഒരു മാധ്യമപ്രവർത്തകൻ പോസ്റ്റ് ചെയ്ത ട്വീറ്റിന് പിന്നാലെയാണ് ഹർഭജൻ്റെ പ്രതികരണം വന്നത്. മാധ്യമ പ്രവർത്തകൻ ഇങ്ങനെ കുറിച്ചു:

“രഞ്ജി ട്രോഫിയിൽ ജലജ് സക്‌സേന 400 വിക്കറ്റുകളും 6000 റൺസും നേടിയിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ ടൂർണമെൻ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം. എന്നിട്ടും ഇന്ത്യക്ക് വേണ്ടി കളിക്കാൻ അവനായിട്ടില്ല. മനസ്സിലാക്കാൻ പ്രയാസം. ഒരു ചാമ്പ്യനും സ്ഥിരതയാർന്ന പ്രകടനക്കാരനും. അവൻ കൂടുതൽ എന്താണ് ചെയ്യേണ്ടത്? ”

ഹർഭജൻ സിംഗ് മറുപടി നൽകി.

“നിങ്ങളോട് യോജിക്കുന്നു. ഇന്ത്യ എ ടീമിലേക്കെങ്കിലും അദ്ദേഹത്തെ പരിഗണിക്കണം. ഇപ്പോൾ രഞ്ജി കളിച്ചിട്ട് കാര്യമില്ല? ഐപിഎല്ലിൽ നിന്ന് ആളുകളെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള 37 കാരനായ ഓൾറൗണ്ടറാണ് ജലജ് സക്‌സേന. വലംകൈയ്യൻ ബാറ്റർ 143 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 33.97 ശരാശരിയിൽ 14 സെഞ്ചുറിയും 33 അർദ്ധ സെഞ്ചുറിയും ഉൾപ്പെടെ 6795 റൺസ് നേടിയിട്ടുണ്ട്. 30 ഫിഫറുകൾ ഉൾപ്പെടെ 452 വിക്കറ്റുകളും ഓഫ് സ്പിന്നർ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 34 വിക്കറ്റുകൾ നേടിയിരുന്നു.

2024-25 സീസണിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 101 റൺസും എട്ട് വിക്കറ്റും സക്‌സേന നേടിയിട്ടുണ്ട്.

Latest Stories

വയനാട്ടിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

'ടോക്‌സിക് പാണ്ട' ആൻഡ്രോയിഡ് ഫോണുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും എട്ടിന്റെ പണി!

തനി നാടന്‍ വയലന്‍സ്, ഒപ്പം സൗഹൃദവും; 'മുറ' റിവ്യൂ

സ്‌ക്രീനില്‍ മാന്ത്രിക 'തുടരും'; തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ സാധാരണക്കാരനായി മോഹന്‍ലാല്‍, ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ഇതിലും വിശ്വസനീയമായ നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി കൊയ്യാമെന്ന് വിദഗ്ധര്‍

ഫലസ്തീൻ പതാക നശിപ്പിച്ചതിനെ തുടർന്ന് ടെൽ അവീവ് - അയാക്സ് മത്സരത്തിന് ശേഷം സംഘർഷം; നേരിട്ട് ഇടപെട്ട് ബെഞ്ചമിൻ നെതന്യാഹു

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; പ്രതികരണം സദുദ്ദേശപരമായിരുന്നുവെന്ന് പി പി ദിവ്യ

"റയലിനേക്കാൾ ഗോളുകൾ ഞങ്ങൾ അടിച്ചു, അതിൽ ഹാപ്പിയാണ്"; റയൽ മാഡ്രിഡിനെ പരിഹസിച്ച് റെഡ് സ്റ്റാർ താരം

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ്; പരാതിക്കാരന്‍റെ മൊഴിയെടുത്തു

മാരുതി നമ്മൾ ഉദ്ദേശിച്ച ആളല്ല! പുത്തൻ ഡിസയറിന് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ !