വൈകുന്നേരങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ നന്നായി കളിക്കും, രാത്രിയിൽ തുടങ്ങുന്ന മത്സരങ്ങളിൽ ശോകം; നിനക്ക് കാഴ്ചക്ക് പ്രശ്‌നമുണ്ടോ എന്ന് ആരാധകർ

2021 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ കൊൽക്കത്തയുടെ ഫൈനൽ പ്രവേശന വരെയുള്ള യാത്ര സുഖമമാക്കുവാൻ സഹായിച്ച താരമാണ് വെങ്കിടേഷ് അയ്യർ. വളരെ പെട്ടെന്നാണ് താരം ഫ്രെമിലേക്ക് വന്നത്. ആ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരം ഇന്ത്യൻ ടീമിലെത്തുകയും ചെയ്തു. എന്നാൽ കൊൽക്കത്ത ടീമിൽ കാണിച്ച മാസ് പ്രകടനമൊന്നും ഇന്ത്യൻ ടീമിൽ കാണിക്കാൻ പറ്റാതെ വന്നതോടെ താരം പുറത്തായി.

കഴിഞ്ഞ സീസണിലും അത്ര മികച്ച പ്രകടനമാണൊന്നും താരം പുറത്തെടുത്തില്ല. ഈ സീസണിലെ താരത്തിന്റെ ഒരു വിചിത്ര ബാറ്റിംഗ് രീതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വൈകുന്നേരങ്ങളിൽ നടക്കുന്ന മത്സരങ്ങൾ അതായത് 3.30 ന് ആരംഭിക്കുന്ന മത്സരങ്ങളിൽ എല്ലാം താരം മികച്ച പ്രകടനമാണ് നടത്തുന്നത്. 34, 83, 104 എന്നിങ്ങനെയാണ് വൈകുന്നേരങ്ങളിൽ നടക്കുന്ന മത്സരങ്ങളിലെ സ്കോർ എങ്കിൽ രാത്രിയിൽ അത് 3, 7, 0 അങ്ങനെ പോകുന്നു.

ഇത് കണ്ടുപിടിച്ചതോടെ രാത്രിയിൽ നിനക്ക് കാഴ്ചക്ക് പ്രശ്‌നമുണ്ടോ എന്നൊക്കെയായി ട്രോളർമാരുടെ ചോദ്യങ്ങൾ. വെങ്കിക്ക് വേണ്ടി കൊൽക്കത്തയുടെ മത്സരങ്ങൾ എല്ലാം വൈകുന്നേരം നടത്താം എന്നും ആരാധകർ പറയുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ