ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-ൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയെ ദേഷ്യം പിടിപ്പരുതെന്ന് ഓസ്‌ട്രേലിയോട് ആവശ്യപ്പെട്ട് മുൻ താരം ഷെയ്ൻ വാട്സൺ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിരാട്ടിന് വൻതോതിൽ റൺസ് സ്‌കോർ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഓസ്ട്രേലിയ എങ്ങാനും സ്ലെഡ്ജിങ് നടത്തിയാൽ വിരാട് റൺ സ്കോർ ചെയ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഓസ്‌ട്രേലിയൻ മണ്ണിൽ ബാറ്റിംഗ് ഇഷ്ടപ്പെടുന്നതിനാൽ കോഹ്‌ലിക്ക് തൻ്റെ റൺ സ്‌കോറിംഗിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഇതിഹാസ ഓൾറൗണ്ടർ പറഞ്ഞു. ഓസ്‌ട്രേലിയയിൽ ആറ് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും ഉൾപ്പെടെ 1352 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. “അവൻ്റെ ഉള്ളിലെ തീ ഇപ്പോഴും ജ്വലിക്കുന്നു, അവൻ തൻ്റെ എല്ലാം ഒരു ഗെയിമിൽ നൽകുന്നു. അവൻ ഒരു അമാനുഷികനാണ്, പക്ഷേ ആ തീവ്രത നിലനിർത്താൻ ഇപ്പോഴും പ്രയാസമാണ്. അങ്ങനെയുള്ള നിമിഷങ്ങളും ഉണ്ട് ”ഷെയ്ൻ വാട്‌സൺ പറഞ്ഞു.
“ഓസ്‌ട്രേലിയൻ ടീം അവനെ വെറുതെ വിടണം. അവനെ സ്ലെഡ്ജ് ചെയ്താൽ നിങ്ങൾ അനുഭവിക്കും. സ്ലെഡ്ജ് ചെയ്യാതെ ഇരുന്നാൽ അത്ര മികച്ചത് നിങ്ങൾക്ക് കാണാൻ പറ്റില്ല ”അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബർ 22ന് പെർത്തിൽ ആരംഭിക്കും.