ബെന്‍ സറ്റോക്‌സിന് വന്‍ തിരിച്ചടി

ആഷസിലേക്ക് തിരിച്ചുവരാമെന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടി. ബ്രിസ്റ്റോള്‍ സംഭവത്തില്‍ ബെന്‍ സ്‌റ്റോക്‌സിനെതിരെ കൂടുതല്‍ നടപടികളിളെടുക്കാനാണ് സോമര്‍സെറ്റ് പോലീസ് തീരുമാനമിച്ചു. ഇതോടെ രണ്ടാം ടെസ്‌റ്റോടെ ആഷസിലേക്ക് തിരിച്ചെത്താനമെന്ന സ്‌റ്റോക്‌സിന്റെ മോഹങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

ബെന്‍ സ്‌റ്റോക്‌സിനെതിരെ കൂടുതല്‍ നടപടികള്‍ക്കായി “ക്രിമിനല്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസി”ലേക്ക് കേസ് ഫയല്‍ ചെയ്തരിക്കുകയാണ്. ഇതോടെ സെപ്റ്റംമ്പര്‍ 25ന് ബാറില്‍ നടന്ന ഏറ്റുമുട്ടല്‍ താരത്തിന്റെ ക്രിക്കറ്റ് കരിയറിന് തന്നെ കനത്ത തിരിച്ചടിയായേക്കും.

സംഘട്ടനത്തില്‍ ഒരാളുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പോലീസ് റിപ്പോര്‍ട്ട് സ്‌റ്റോക്‌സിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനേയും നിര്‍ബന്ധതരായിരിക്കുകയാണ്.

അതെസമയം ബെന്‍ സ്‌റ്റോക്‌സിനെ തിരികെ വിളിക്കണമെന്ന ആവശ്യം ഇംഗ്ലീഷ് ആരാധകരില്‍ നിന്നും ഉയരുന്നുണ്ട്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 10 വിക്കറ്റിന് തോറ്റതാണ് സ്‌റ്റോക്‌സിനെ തിരികെ കൊണ്ട് വരണമെന്ന മുറവിളി ഉയരാന്‍ കാരണം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 1-0ത്തിന് പിന്നിലാണ് ഇംഗ്ലണ്ട്.

Read more

നിലവില്‍ ന്യൂസിലന്‍ഡ് ക്ലബായ കാന്‍ഡര്‍ബറിയ്ക്കായി കളിക്കാനുളള തയ്യാറെടുപ്പിലാണ് സ്റ്റോക്‌സ്. ഇക്കാര്യം ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.