അമിത ജോലിഭാരം ഇന്ത്യന്‍ താരങ്ങളെ ശരിക്കും തളര്‍ത്തിയിട്ടുണ്ടെന്ന് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ടി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിന് പ്രതീക്ഷകളേറെയായിരുന്നെങ്കിലും തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണം പ്രതികൂലമായി ബാധിച്ചെന്നും ബയോ ബബിള്‍ മാനസികമായും ശാരീരികമായും താരങ്ങളെ തളര്‍ത്തിയെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി.
‘അവര്‍ തളര്‍ന്നിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. തുടര്‍ച്ചയായ യാത്രകളും ബയോ ബബിള്‍ ജീവിതവും അവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ലോകം ലോക്ഡൗണില്‍ ആയിരുന്നപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ കളിച്ചിരുന്നു. ഐപിഎല്ലിലെ ആദ്യ പാദത്തിന് ശേഷം അവര്‍ ഇംഗ്ലണ്ടിലെ ബയോബബിളിലേക്കെത്തി. പിന്നീട് യുഎഇയിലെ ബബിളില്‍ ഐപിഎല്‍ രണ്ടാംപാദം കളിച്ചു. പിന്നീട് നേരെ ലോകക പ്പിലേക്ക്. ലോക കപ്പിന് ശേഷം രണ്ട് ദിവസത്തിന് ശേഷമിതാ ന്യൂസിലാന്റ് പരമ്പരയും ആരംഭിച്ചു’ പോണ്ടിംഗ് പറഞ്ഞു.
ബയോ ബബിളില്‍ കഴിഞ്ഞത് മാനസികമായും ശാരീരികമായും താരങ്ങളെ തളര്‍ത്തിെയന്ന് ടൂര്‍ണമെന്റിനിടെ ജസ്പ്രീത് ബുംറ തുറന്ന് പറഞ്ഞിരുന്നു. ഇത് തന്നെയാണ് ഇപ്പോള്‍ പോണ്ടിംഗും ആവര്‍ത്തിച്ചിരിക്കുന്നത്. ടി20 ലോക കപ്പില്‍ ന്യൂസിലാന്റിനോടും പാകിസ്ഥാനോടും തോറ്റ് ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു.