ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, പ്രവചനവുമായി പോണ്ടിങ്; വ്യത്യസ്ത അഭിപ്രായം ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുവരെ 2 ടീമുകൾ മാത്രമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായതെങ്കിൽ ഗുജറാത്തിന് മാത്രമാണ് ടീമിന് പ്ലേ ഓഫിന് യോഗ്യത കിട്ടിയത്. ചെന്നൈ, ലക്നൗ ടീമുകൾ യോഗ്യതയുടെ അടുത്ത് എത്തിയിരിക്കുകയാണ്. മറ്റ് ടീമുകളിൽ വലിയ പോരാട്ടം നടക്കുന്നത് ബാംഗ്ലൂർ, മുംബൈ ടീമുകൾ തമ്മിലാണെങ്കിൽ രാജസ്ഥാൻ, കൊൽക്കത്ത, ടീമുകളുടെ ഭാവി മറ്റുള്ളവരുടെ കൂടെ കൈയിലാണ്.

എന്തിരുന്നാലും സീസൺ ആവേശം കഴിഞ്ഞാൽ ആരാധകർ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് തന്നെയാണ്. അവിടെ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോൾ വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം ഒരു ഐസിസി ട്രോഫി തന്നെയാണ് ഇന്ത്യയുടെ ഏറ്റവും പ്രധാന ലക്ഷ്യം. ഇംഗ്ലണ്ടിലെ നോവലിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ഏറ്റവും മികച്ച 2 ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കുമെന്ന് പറയുക അസാധ്യം. എന്തായാലും പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ നായകൻ പോണ്ടിങ്.

“ഞാൻ ഓവലിൽ കളിച്ചതിനാൽ, അവിടത്തെ സാഹചര്യങ്ങളും വിക്കറ്റുകളും ഇന്ത്യയെക്കാൾ ഓസ്‌ട്രേലിയയ്ക്ക് അനുയോജ്യമാണെന്ന് എനിക്ക് തോന്നുന്നു. ഈ ഫൈനൽ ഇന്ത്യയിൽ നടന്നിരുന്നെങ്കിൽ, ഓസ്‌ട്രേലിയയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നെന്ന് ഞാൻ പറയുമായിരുന്നു. അതുപോലെ, ഓസ്‌ട്രേലിയയിൽ ഫൈനൽ കളിച്ചിരുന്നെങ്കിൽ, ഞാൻ ഓസ്‌ട്രേലിയ എന്ന് പറയുമായിരുന്നു. ഇംഗ്ലണ്ടിലെ ഓവലിലാണ് ഈ മത്സരം നടക്കുന്നത് എന്നത് ഇരു ടീമുകൾക്കും സാധ്യത നൽകുന്നു. ഓവലിലെ സാഹചര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല, പക്ഷേ ഇപ്പോൾ ഓസ്‌ട്രേലിയയുടെ മുൻതൂക്കം ഉണ്ടെന്ന് ഞാൻ ഊഹിക്കുന്നു, ”റിക്കി പോണ്ടിംഗ് കൂട്ടിച്ചേർത്തു.

ഓവലിലെ സാഹചര്യങ്ങൾ ഓസ്‌ട്രേലിയയ്ക്ക് കൂടുതൽ അനുയോജ്യമാണെങ്കിലും ഇന്ത്യയുടെ വെല്ലുവിളി തള്ളിക്കളയാനാവില്ലെന്ന് ഓസീസ് ഇതിഹാസം കരുതുന്നു. ഇന്ത്യയ്ക്ക് ഒരുപാട് മാച്ച് വിന്നർമാരെ ലഭിച്ചിട്ടുണ്ട്, എന്നാൽ ജസ്പ്രീത് ബുംറയുടെ അഭാവം ഓസ്‌ട്രേലിയക്ക് വലിയ നേട്ടമാണ്, പ്രത്യേകിച്ച് ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ. ഇരു ടീമുകളും ഫൈനലിൽ തങ്ങളുടെ ഏറ്റവും മികച്ച ഷോട്ട് നൽകാനും ടെസ്റ്റ് ഫോർമാറ്റിൽ ലോകകപ്പ് എന്നറിയപ്പെടുന്ന ഐസിസി ഡബ്ല്യുടിസി ഫൈനൽ വിജയിക്കാനുള്ള മികച്ച അവസരം നൽകാനും ശ്രമിക്കുമെന്നും പോണ്ടിംഗ് വിശ്വസിക്കുന്നു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ