ഏകാഗ്രതയില്ലായ്മയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ തടസ്സമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്നലെ താരത്തിൽ നിന്ന് മികച്ച ഇന്നിംഗ്സ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി താരം മടങ്ങിയപ്പോൾ ആരാധകർ നിരാശയിലായി
വ്യാഴാഴ്ച (ജൂലൈ 14) ലോർഡ്‌സിൽ നടന്ന രണ്ടാം ഏകദിനത്തിനിടെ മികച്ച ടച്ച് കണ്ടതിന് ശേഷമാണ് പതിവ് ശൈലിയിൽ കോഹ്ലി പുറത്തായത്. കൊഹ്‍ലിയെപോലെ ഒരു താരം ക്രീസിൽ നിൽക്കുമ്പോൾ എളുപ്പമെന്ന് തോന്നിക്കുന്ന ലക്‌ഷ്യം മാത്രമേ മുന്നിൽ ഉണ്ടായിരിക്കുന്നൊള്ളു. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പായുകയാണ് മൈക്കിൾ വോൺ.
“ഞാൻ വിരാടിനെ നന്നായി നിരീക്ഷിക്കുന്നു, അവൻ ബാറ്റ് ചെയ്യുമ്പോഴെല്ലാം അവൻ നല്ല ടച്ചിലാണ് കാണപ്പെടുന്നത്. അവൻ പുറത്താകുമ്പോൾ അവൻ നിങ്ങളെ അത്ഭുതപ്പെടുത്തും. അത് അവന്റെ ചലനത്തിലോ സാങ്കേതികതയിലോ ഒരു പോരായ്മയല്ല, അവൻ വിചിത്രമായ തെറ്റ് ചെയ്യുകയാണ്. ഏകാഗ്രത ഇല്ല എന്നതാണ് അത് ”
“ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്, അവന് ഇപ്പോൾ ഒരു നല്ല ഇന്നിംഗ്സ് ആവശ്യമാണ്. പക്ഷെ ഒരു നിമിഷത്തെ ഏകാഗ്രത കുറവ് ഇത് നശിപ്പിക്കുന്നു.”
കോഹ്‌ലിയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം മുഴുവൻ.