റോവ്‌മാൻ പവലിന്റെ പവർ ഹിറ്റിംഗ് കഴിവുകളിൽ നിന്ന് പ്രയോജനം നേടാനുള്ള ഡൽഹിയുടെ കാത്തിരിപ്പ് ഒടുവിൽ വ്യാഴാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ പൂർണമായി യാഥാർത്ഥ്യമായിരുന്നു . രാജസ്ഥാൻ റോയൽസിന് എതിരെയുള്ള പോരാട്ടത്തിൽ അവസാനം പരാജയപ്പെട്ടെങ്കിലും പവൽ ശരിക്കും വിറപ്പിച്ചാണ് കീഴടങ്ങിയത്. ഇപ്പോഴിതാ ഫിനിഷർ എന്ന നിലയിൽ ടീമിനെ കരക്കടുപ്പിക്കാനും താരത്തിന് സാധിച്ചിരിക്കുന്നു.
സീസണിന്റെ ആദ്യ പകുതിയിൽ വെടിക്കെട്ട് ബാറ്റ്സ്മാന്റെ പ്രകടനം ഡൽഹിക്ക് ഗുണം ചെയ്തിരുന്നില്ല. താരത്തെ ടീമിൽ നിന്നും ഒഴിവാക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ നിറയുന്നതിനിടെയാണ് മികച്ച പ്രകടങ്ങളോടെ രണ്ടാം പകുതിയിൽ താരം താഹിരിച്ചുവന്നിരിക്കുന്നത്. പ്രതിസന്ധി സമയത്താണ് യഥാർത്ഥ നായകന്മാർ ഉദയം ചെയ്യുന്നത് എന്ന് പറയുന്നത് പോലെയാണ് കഴിഞ്ഞ ദിവസത്തെ കളിയിൽ ടീം തോൽവി ഉറപ്പിച്ച സമയത്ത് റോവ്‌മാൻ തൻറെ മികവ് കാണിക്കുന്നത്.
” ഡൽഹി ടീം എന്നിൽ അർപ്പിച്ച വിശ്വാസത്തിന് തിരികെ നൽകേണ്ട സമയമായിരുന്നു. ഫിനിഷർ എന്ന നിലയിൽ നീ എല്ലാ മത്സരത്തിലും ടീമിലും ഉണ്ടാകുമെന്ന് വാക്ക് എനിക്ക് ആത്മവിശ്വാസം നൽകി. തുടക്കം ഫോമിൽ അല്ലെങ്കിൽ പോലും തിരിച്ചുവരാൻ സാധിക്കുമെന്ന് ഉറപ്പായിരുന്നു. കൊൽക്കത്ത അവരുടെ പ്രധാന താരങ്ങളുടെ ഓവറുകൾ നേരത്തെ തന്നെ തീർത്തതിനാൽ പാർട്ട് ടൈം താരങ്ങളെ ആശ്രയിക്കുമെന്നും അവരെ അറ്റാക്ക് ചെയ്യാൻ പറ്റുമെന്നും കണക്കുകൂട്ടി, എന്തയാലും കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നടന്നു.”
” ലീഗ് അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു. ജയവും തോൽവിയും ഒക്കെയായി സമ്മിശ്ര പ്രകടനമാണ് ഞങ്ങൾ നടത്തിയത്. ഇപ്പോൾ ശരിയായ ട്രാക്കിൽ എത്തിയിരിക്കുന്നു. വിജയം തുടരാൻ ശ്രമിക്കും.
നാളെ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സാണ് ഡൽഹിയുടെ എതിരാളികൾ