പ്രദീപ് നാണക്കേടിന്റെ റെക്കോര്‍ഡില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

ലങ്കയ്‌ക്കെതിരെ രോഹിത്ത് കത്തിപടര്‍ന്ന മത്സരത്തില്‍ ലങ്കന്‍ ബൗളര്‍ നുവരാന്‍ പ്രദീപ് നാണക്കേടിന്റെ റെക്കോര്‍ഡില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണംകെട്ട റെക്കോര്‍ഡില്‍ പ്രദീപ് രക്ഷപ്പെട്ടത് കേവലം രണ്ട് റണ്‍സിന്റെ അകലത്തിലാണ്.

10 ഓവറില്‍ 106 റണ്‍സാണ് പ്രദീപ് വഴങ്ങിയത്. ഏകദിനത്തില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ താരം ഓസ്ട്രേലിയയുടെ മൈക്ക് ലൂയിസാണ്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പത്തോവറില്‍ 113 റണ്‍സാണ് ലൂയിസ് വഴങ്ങിയത്. തൊട്ടുപിന്നില്‍ രണ്ടാമതുള്ളത് പാക്കിസ്ഥാന്‍ വഹാബ് റിയാസും. 10 ഓവറില്‍ 110 റണ്‍സ്. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ 2015ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 106 റണ്‍സ് വഴങ്ങിയിട്ടുണ്ട്.

അതെസമയം ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ശ്രീലങ്കന്‍ താരം എന്ന റെക്കോര്‍ഡ് പ്രദീപിനെ തേടിയെത്തി. 2006ല്‍ ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ 99 റണ്‍സ് വഴങ്ങിയതാണ് ഇതിന് മുമ്പുളള ശ്രീലങ്കന്‍ റെക്കോര്‍ഡ്.

പ്രദീപ് 10ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 91 റണ്‍സായിരുന്നു താരത്തിന്റെ പേരിലുണ്ടായത്. അവസാന ഓവറില്‍ ഇന്ത്യ നേടിയ 14 റണ്‍സാണ് ഇതോടെയാണ് പ്രദീപ് വഴങ്ങിയ റണ്‍സ് 106ലേക്ക് ഉയര്‍ന്നത്. ആദ്യ നാല് പന്തില്‍ 12 റണ്‍സ് വഴങ്ങിയ പ്രദീപ് അവസാന രണ്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതാണ് നാണക്കേടിന്റെ റെക്കോര്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ പ്രദീപിനെ സഹായിച്ചത്.

Read more

മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് 392 റണ്‍സ് ആണ് നേടിയത്. രോഹിത്ത് ശര്‍മ്മ 153 പന്തില്‍ 208 റണ്‍സെടുത്തു.