2025 ലെ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെയിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്, 300 റൺസിലധികം സ്‌കോർ നേടുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ പ്രവചിച്ചിരുന്നു. എന്നാൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിന് ആകെ നേടാനായത് 162 റൺസ് ആണ്.
കഴിഞ്ഞ മാസം ഡെയ്ൽ സ്റ്റെയ്ൻ ഐപിഎൽ ചരിത്രത്തിലെ 300 റൺസ് നേടാനുള്ള ഹൈദരാബാദിന്റെ സാധ്യതയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു “ചെറിയ പ്രവചനം. ഏപ്രിൽ 17 ന് നമുക്ക് ഐപിഎല്ലിലെ ആദ്യ 300 റൺസ് കാണാം. ആർക്കറിയാം, അത് സംഭവിക്കുന്നത് കാണാൻ ഞാൻ അവിടെ ഉണ്ടായിരിക്കാം.”
ഹൈദരാബാദിന്റെ വമ്പനടിക്കാരായ താരങ്ങളെ കണ്ട് നടത്തിയ വമ്പൻ പ്രവചനത്തിന് വലിയ രീതിയിൽ ഉള്ള ട്രോളുകളാണ് കിട്ടുന്നത്. 300 റൺ ഒകെ സ്വപ്നം മാത്രം ആണെന്നും ബുംറ ഉൾപ്പെടുന്ന ബോളിങ് നിരക്ക് എങ്ങനെ ഇങ്ങനെ പ്രവചിക്കാൻ തോന്നി എന്നും ആരാധകർ ചോദിക്കുന്നു. അതിനിടെ മത്സരത്തിലെ ഹൈദാരാബാദിന്റെ മോശം തുടക്കം കണ്ടപ്പോൾ തന്നെ സ്റ്റെയ്ൻ ഇങ്ങനെ പറഞ്ഞു-” നിർഭാഗ്യകരം, ഇന്ന് 300 റൺ കാണാൻ പറ്റില്ല
അതേസമയം ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിൻറെ വെടിക്കെട്ട് ബാറ്റർമാരെ മുംബൈ ബൗളർമാർ ഫലപ്രദമായി പൂട്ടിയിട്ടപ്പോൾ 20 ഓവറിൽ ഓറഞ്ച് പടക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 28 പന്തിൽ 40 റൺസെടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിൻറെ ടോപ് സ്കോറർ. ട്രാവിസ് ഹെഡ് 29 പന്തിൽ 28 റൺസെടുത്തപ്പോൾ ഹെൻറിച്ച് ക്ലാസൻ 28 പന്തിൽ 37 റൺസടിച്ചു. മുംബൈക്കായി വിൽ ജാക്സ് മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ബുംറ ആകട്ടെ 4 ഓവറിൽ 21 റൺ വഴങ്ങി 1 വിക്കറ്റ് എടുത്തു.
പഞ്ചാബിനെതിരായ മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ നാലിലൊന്ന് മികവ് പോലും ഹൈദരാബാദിന് ഇന്ന് ആവർത്തിക്കാനായില്ല . മുംബൈ ബോളർമാരുടെ അസാധ്യ മികവിന് മുന്നിൽ അവർക്ക് ജയിക്കാനായില്ല.