ഇന്ത്യയിലെ രണ്ട് ഗ്ലാമറസ് വ്യവസായങ്ങളെ അതായത് ക്രിക്കറ്റിനെയും ബോളിവുഡിനെയും ഒരുമിച്ച് കൊണ്ടുവരുന്നതിനാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെ ഏറ്റവും രസകരമായ ക്രിക്കറ്റ് ലീഗാണ്. ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ചിലത് ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളുടെ ഉടമസ്ഥതയിലുള്ളതാണ്. ടൂര്‍ണമെന്റ് സമയത്ത് ടീമുകളോടൊപ്പം സമയം ആസ്വദിക്കാന്‍ ഇവര്‍ സമയം കണ്ടെത്താറുമുണ്ട്.
ഐപിഎല്‍ ഉടമകള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റികളില്‍ ഒരാളാണ് പഞ്ചാബ് കിംഗ്സിന്റെ ഉടമ പ്രീതി സിന്റ. അടുത്തിടെ, 2009 ലെ ഐപിഎല്‍ എഡിഷനില്‍ നിന്ന് തന്റെ വാഗ്ദാന പ്രകാരം ടീമിനായി 120 ആലു പറാത്തകള്‍ ഉണ്ടാക്കേണ്ടി വന്ന ഒരു സംഭവം നടി വെളിപ്പെടുത്തി.
‘അന്ന് ആദ്യമായി എനിക്ക് മനസ്സിലായി, ആണ്‍കുട്ടികള്‍ എത്രമാത്രം കഴിക്കുന്നുവെന്ന്. ഞങ്ങള്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു, അവര്‍ നല്ല പറാത്ത വിളമ്പിയില്ല. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, ‘എല്ലാ പറാത്തയും ഉണ്ടാക്കാന്‍ ഞാന്‍ നിങ്ങളെ പഠിപ്പിക്കാം’. അപ്പോള്‍ തങ്ങള്‍ക്കുവേണ്ടി പറാത്ത ഉണ്ടാക്കാമോ എന്ന് അവര്‍ എന്നോട് ചോദിച്ചു.
അവര്‍ അടുത്ത മത്സരം ജയിച്ചാല്‍ ആലു പറാത്ത ഉണ്ടാക്കി തരാമെന്ന് ഞാന്‍ സമ്മചതിച്ചു. അവര്‍ അതില്‍ വിജയിച്ചു. പിന്നെ പറഞ്ഞ വാക്ക് നിറവേറ്റാന്‍ ഞാന്‍ 120 ആലു പറാത്തയാണ് ഉണ്ടാക്കേണ്ടിവന്നത്. അതിനുശേഷം ഞാന്‍ ആലു പറാത്ത ഉണ്ടാക്കുന്നത് നിര്‍ത്തി’ സിന്റ തമാശയായി പറഞ്ഞു.
ഏറ്റവും ജനപ്രിയമായ ഐപിഎല്‍ ഫ്രാഞ്ചൈസികളിലൊന്നാണെങ്കിലും, പഞ്ചാബ് കിംഗ്സിന് ഇതുവരെ ഒരു ഐപിഎല്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഫൈനലില്‍ തോറ്റ് റണ്ണറപ്പായി ഫിനിഷ് ചെയ്തതാണ് അവരുടെ എക്കാലത്തെയും മികച്ച പ്രകടനം.