Ipl

ഒരുക്കങ്ങൾ തുടങ്ങി മുംബൈ, വമ്പൻ പദ്ധതികൾ; ഇതുകൊണ്ടാണ് മുംബൈ ചാമ്പ്യൻ ടീമാകുന്നത്

മറക്കാൻ ആഗ്രഹിക്കുന്ന ഐ.പി.എൽ സീസണ് ശേഷം, മുംബൈ ഇന്ത്യൻസ് അടുത്ത പതിപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്, ജൂലായിൽ തങ്ങളുടെ അൺക്യാപ്പ്ഡ് ഇന്ത്യൻ കളിക്കാർക്കായി മൂന്നാഴ്ച്ചത്തെ ഇംഗ്ലണ്ട് പര്യടനമാണ് ടീമിന്റെ മനസിലുള്ള പദ്ധതി.

അത്യാധുനിക സൗകര്യങ്ങളിൽ ഒരുക്കുന്ന പരിശീലന സെക്ഷനുകൾ കൂട്ടാതെ, മുംബൈ താരങ്ങൾ വിവിധ ടോപ് ടീമുകൾക്ക് എതിരെ പരിശീലന മത്സരങ്ങളും കളിക്കും.

“തിലക് വർമ്മ, കുമാർ കാർത്തികേയ, രമൺദീപ് സിംഗ്, ഹൃത്വിക് ഷോക്കീൻ എന്നിവരടങ്ങുന്ന ടീമായിരിക്കും പരിശീലനത്തിന് ഇംഗ്ലണ്ടിലേക്ക് പോവുക.. “യുകെയിലുള്ള അർജുൻ ടെണ്ടുൽക്കറും ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസും ടീമിനൊപ്പം ചേരാൻ സാധ്യതയുണ്ട്.”

യുവ താരങ്ങളുടെ പുരോഗതി നിരീക്ഷിക്കാൻ മുഖ്യ പരിശീലകൻ മഹേല ജയവർധനെ ഉൾപ്പെടെയുള്ള മുംബൈ സപ്പോർട്ട് സ്റ്റാഫ് ഇംഗ്ലണ്ടിലുണ്ടാകും.

“നോക്കൂ, ഇന്ത്യൻ ആഭ്യന്തര സീസൺ അവസാനിച്ചു, ക്യാപ്റ്റൻ രോഹിത് ശർമ്മ, പ്രീമിയർ പേസർ ജസ്പ്രീത് ബുംറ തുടങ്ങിയ മുൻനിര താരങ്ങൾ ഇപ്പോൾ ദേശീയ ടീമിനൊപ്പം വിവിധ മത്സരങ്ങൾക്ക് തയാറെടുക്കുമ്പോൾ . നിരീക്ഷിക്കപ്പെടേണ്ടത് നമ്മുടെ യുവതാരങ്ങളാണ്. അടുത്ത ആഭ്യന്തര സീസൺ ആരംഭിക്കുന്നതിന് മുമ്പ് അവർക്ക് മൂന്നര മാസത്തേക്ക് മാച്ച് പരിശീലനമൊന്നും ഉണ്ടാകില്ല. അതിനാൽ തന്നെ അവർക്ക് പരിശീലനം നൽകുകയാണ്.”

ഈ യാത്രയ്ക്ക്, ടീം മറ്റ് ഫ്രാഞ്ചൈസികൾക്കെതിരെയോ വിദേശ ടി20 ടീമുകൾക്കെതിരെയോ എക്സിബിഷൻ ഗെയിമുകൾ കളിക്കുന്നില്ലെങ്കിൽ മുംബൈക്ക് ബിസിസിഐയുടെ അനുമതി ആവശ്യമില്ല.

“ടിക്കറ്റുകൾ വിൽക്കുകയോ മത്സരം ഒരു പ്രത്യേക ചാനലിൽ സംപ്രേക്ഷണം ചെയ്യുകയോ ഏതെങ്കിലും ആപ്പിൽ സ്ട്രീം ചെയ്യുകയോ ചെയ്യുന്ന ഒരു വാണിജ്യ യാത്രയല്ല ഈ യാത്ര. യാത്ര ഒരു വരുമാനം ഉണ്ടാക്കുന്നതല്ലാത്തതിനാൽ, ബിസിസിഐ അനുമതി ഞങ്ങൾക്ക് ആവശ്യമില്ല.”

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം