'മദ്യലഹരിയില്‍ മോശമായി പെരുമാറി, ബാറ്റ് കൊണ്ട് അടിച്ചു'; പൃഥ്വി ഷായ്‌ക്കെതിരെ അറസ്റ്റിലായ യുവതി, പിടിയിലായത് പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

ഇന്ത്യന്‍ താരം പൃഥ്വി ഷായ്‌ക്കെതിരെ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. പൃഥ്വി ഷാ മദ്യലഹരിയില്‍ ബാറ്റുകൊണ്ട് അടിച്ചെന്ന് സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. സെല്‍ഫി നിഷേധിച്ചതിനെ തുടര്‍ന്ന് പൃഥ്വിയുടെ സുഹൃത്തിന്റെ കാര്‍ ഒരുസംഘം ആക്രമിച്ച് തകര്‍ത്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായ സപ്ന ഗില്ലിന്റെ അഭിഭാഷകനാണ് പൃഥ്വിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സപ്ന ഗില്‍, പൃഥ്വി ഷായ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു ആരാധികയെന്ന നിലയില്‍ സമീപിച്ചു. പൃഥ്വി ഷാ അപ്പോള്‍ മദ്യലഹരിയിലായിരുന്നു. തന്റെ ബാറ്റുമായാണ് സപ്നയെ ഷാ സമീപിച്ചത്. അടിക്കുകയും ചെയ്തു. ഇതിനുശേഷം അടുത്തദിവസം അയാള്‍ പൊലീസില്‍ ചെന്ന് പരാതി നല്‍കുകയായിരുന്നെന്ന് അഭിഭാഷകന്‍ പറഞ്ഞു.

പൃഥ്വി ഷാ യുവതിക്കൊപ്പം സെല്‍ഫി എടുത്തെന്നും രണ്ടാം തവണ കൂടുതല്‍ അടുത്തുനിന്ന് സെല്‍ഫിയെടുക്കാന്‍ ഷാ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നുമാണ് പറയപ്പെടുന്നത്. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും ഷാ ഇവരോട് ആവശ്യപ്പെട്ടിരുന്നു. സംഘം സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടല്‍ മാനേജരെ വിളിച്ച് പരാതി പറഞ്ഞു. ഇതിനുശേഷം ഹോട്ടല്‍ മാനേജര്‍ പ്രതികളോട് ഹോട്ടല്‍ വിടാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പുറത്ത് കാത്തു നിന്ന അക്രമികള്‍ പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിനു മേല്‍ ഫോളോവേഴ്‌സുള്ളയാളാണ് സപ്‌ന ഗില്‍. കൂടാതെ കാശി അമര്‍നാഥ്, നിര്‍ഹുവ ചലാല്‍ ലണ്ടന്‍, മേരാ വതന്‍, രവി കിഷന്‍, ദിനേശ് ലാല്‍ യാദവ് തുടങ്ങിയ സിനിമകളിലും ഗില്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന