ഒടുവില്‍ അനുമതി, പുതിയ തുടക്കത്തിനായി പൃഥ്വി ഷാ ഇംഗ്ലണ്ടിലേക്ക്

യാത്രാ രേഖകളിലെ തടസ്സങ്ങള്‍ കാരണം ഒരുപാട് കാലതാമസങ്ങള്‍ക്ക് ശേഷം ഒടുവില്‍ പൃഥ്വി ഷായ്ക്ക് ലണ്ടനിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. കൗണ്ടിയില്‍ കളിക്കാനാണ് താരത്തിന്റെ പോക്ക്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവ ഓപ്പണര്‍ കൗണ്ടി സര്‍ക്യൂട്ടില്‍ നോര്‍ത്താംപ്ടണ്‍ഷെയറിന് വേണ്ടി ഇറങ്ങുന്നത്.

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃഥ്വി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഒഴിവാക്കപ്പെട്ടിരുന്നു. കൂടാതെ ഏഷ്യന്‍ ഗെയിംസ് 2023 ഇവന്റിനായും താരത്തിനെ തിരഞ്ഞെടുത്തില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 സീസണിലെ മോശം റണ്ണും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം ഷാ സെലക്ഷനില്‍ പിന്നോട്ട് പോയി.

ഇതിനെല്ലാം ഇടയില്‍, മോഡല്‍ സപ്ന ഗില്ലുമായി ഫീല്‍ഡിന് പുറത്തുള്ള പ്രശ്നങ്ങളിലും യുവതാരം ഏര്‍പ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഷായ്ക്ക് ഗ്രീന്‍ ചിറ്റ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ തന്റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് താരം.

നോര്‍ത്താംപ്ടണ്‍ഷെയറില്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് പുതിയ തുടക്കമാണ് ഷാ ലക്ഷ്യമിടുന്നത്. കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിലൂടെ എന്തെങ്കിലും നല്ലത് സംഭവിക്കുമെന്ന് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് പൃഥ്വി പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം