വീണിതല്ലോ കിടക്കുന്നു ക്രീസില്‍..; പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ഹിറ്റ് വിക്കറ്റായി പൃഥ്വി ഷാ- വീഡിയോ വൈറല്‍

ഇന്ത്യന്‍ ടീമില്‍നിന്ന് തുടര്‍ച്ചയായി തഴയപ്പെടുന്ന സാഹചര്യത്തില്‍ ഒരു തിരിച്ചുവരവിനായി ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോയ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായുടെ വ്യത്യസ്ത ഔട്ടാകല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗ്ലൗസെസ്റ്റര്‍ഷെയറിനെതിരെ നടന്ന മത്സരത്തില്‍ വിക്കറ്റിന് മുകളില്‍ വീണ് ഹിറ്റ് വിക്കറ്റായാണ് താരം പുറത്തായത്.

പോള്‍ വാന്‍ മീകരന്റെ പന്തു നേരിടുന്നതിനിടെയാണ് ഷാ ഹിറ്റ് വിക്കറ്റ് ആയത്. ഗ്ലോസെസ്റ്റര്‍ഷെയര്‍ ബോളറുടെ ഉയര്‍ന്നുപൊങ്ങിയ പന്ത് നേരിടാന്‍ ശ്രമിച്ച പൃഥ്വി ഷാ നിയന്ത്രണം നഷ്ടമായി വിക്കറ്റിനു മുകളിലേക്കു വീഴുകയായിരുന്നു. 34 പന്തുകള്‍ നേരിട്ട പൃഥ്വി ഷാ 34 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഈ പുറത്താകല്‍.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഗ്ലോസെസ്റ്റര്‍ഷെയര്‍ 48.4 ഓവറില്‍ 278 റണ്‍സെടുത്തു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ നോര്‍താംപ്ടന്‍ 255 റണ്‍സിന് ഓള്‍ഔട്ടായി. നോര്‍ത്താംപ്ടന്‍ ടോം ടെയ്‌ലര്‍ സെഞ്ചറി നേടിയെങ്കിലും (88 പന്തില്‍ 112) ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവ ഓപ്പണര്‍ കൗണ്ടിയില്‍ കളിക്കുന്നത്. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃഥ്വി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഒഴിവാക്കപ്പെട്ടിരുന്നു. കൂടാതെ ഏഷ്യന്‍ ഗെയിംസ് 2023 ഇവന്റിനായും താരത്തിനെ തിരഞ്ഞെടുത്തില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 സീസണിലെ മോശം റണ്ണും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം ഷാ സെലക്ഷനില്‍ പിന്നോട്ട് പോയി.

ഇതിനെല്ലാം ഇടയില്‍, മോഡല്‍ സപ്ന ഗില്ലുമായി ഫീല്‍ഡിന് പുറത്തുള്ള പ്രശ്‌നങ്ങളിലും യുവതാരം ഏര്‍പ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഷായ്ക്ക് ഗ്രീന്‍ ചിറ്റ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ തന്റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് താരം.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ