പ്രണയദിനത്തില്‍ അവിവാഹിതനായ പൃഥ്വി ഷാ 'ഭാര്യ'യ്‌ക്കൊപ്പം; നിമിഷനേരം കൊണ്ട് വൈറല്‍, പിന്നാലെ പോസ്റ്റ് മുക്കി താരം

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും ഇന്ത്യന്‍ ടീമിലേക്ക് നിരന്തരം തഴയപ്പെട്ടുകൊണ്ടിരിക്കുന്ന താരമാണ് മുംബൈ താരം പൃഥ്വി ഷാ. ഇതിലെ പ്രതിഷേധം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഈ വിഷമഘട്ടത്തിലും കളത്തിന് പുറത്ത് താരം ഹാപ്പിയാണ്. ഇപ്പോഴിതാ പ്രണയ ദിനത്തില്‍ കാമുകി നടി നിധി രവി തപാഡിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച താരത്തിന് പറ്റിയ അബദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അവിവാഹിതനായ പൃഥ്വി നിധി രവി തപാഡിയക്കൊപ്പമുള്ള ചിത്രം സ്‌റ്റോറിയായി പങ്കുവെച്ച് എഴുതിയത് സന്തോഷകരമായ പ്രണയദിനം എന്റെ ഭാര്യക്ക് എന്നായിരുന്നു. നിമിഷങ്ങള്‍ക്കകം പൃഥ്വി ഇന്‍സ്റ്റഗ്രാം സ്റ്റോറി പിന്‍വലിച്ചുവെങ്കിലും അതിന് മുമ്പേ ആരാധകര്‍ അത് ഏറ്റെടുത്തിരുന്നു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള മോഡലും നടിയുമായ 23 കാരിയായ നിധി രവി തപാഡിയയ്‌ക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങളും പൃഥ്വി ഷാ നേരത്തെ പങ്കുവെച്ചിരുന്നു. നിധി രവി തപാഡിയയ്‌ക്കൊപ്പമുള്ള ചിത്രം ഷാ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഷാ നിധിനൊപ്പം സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read more

പൃഥ്വി ഷാ മുമ്പ് പ്രാചി സിംഗുമായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും വേര്‍പിരിഞ്ഞിരുന്നു. നിലവില്‍ ഷായുടെ പുതിയ കാമുകി നിധിയാണ്. 23 കാരിയായ മോഡലിനൊപ്പം പുതുവര്‍ഷം ആഘോഷിച്ചതിലൂടെ ഷാ ബന്ധം ഔദ്യോഗികമാക്കുകയാണ് ചെയ്തതെന്ന് ആരാധകര്‍ കരുതുന്നു. ഇപ്പോള്‍ പുതിയ പോസ്റ്റും ഈ സത്യം ഊട്ടിയുറപ്പിക്കുന്നു. ജനപ്രിയ മോഡലായ നിധിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്.