സെല്‍ഫി വിവാദം: നിഗൂഢത നിറച്ച് പൃഥ്വിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി

സെല്‍ഫി വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉല്‍പ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ നിഗൂഢ സ്‌റ്റോറി പങ്കുവെച്ച് ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ പൃഥ്വിയെയും സുഹൃത്തിനെയും ആക്രമിച്ചത് വാര്‍ത്തയാവുകയും സംഭവം കേസാവുകയും ചെയ്തിരുന്നു.

‘ചില ആളുകള്‍ക്ക് നിങ്ങളെ ഉപയോഗിക്കാനാകുന്നിടത്തോളം നിങ്ങളെ സ്‌നേഹിക്കും. ആനുകൂല്യങ്ങള്‍ നിര്‍ത്തുന്നിടത്ത് അവരുടെ വിശ്വസ്തത അവസാനിക്കും’ ഷാ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തു.

ഫെബ്രുവരി 16 ന് ഷായുടെ കാറിന് നേരെ ആക്രമണം നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. രണ്ടാമതും സെല്‍ഫിയെടുക്കാന്‍ ഷാ വിസമ്മതിച്ചതിനെ തുടര്‍ന്ന് താരത്തിന്റെ സുഹൃത്തിന്റെ കാറിന് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് 8 പേര്‍ക്കെതിരെ ഒഷിവാര പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സ്വപ്ന ഗില്‍ ആണെന്ന് പിന്നീട് കണ്ടെത്തി. ഷായ്‌ക്കെതിരെ ആരോപണങ്ങളുമായി ഇവര്‍ പിന്നീട് രംഗത്ത് വരികയും ചെയ്തിരുന്നു.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്