ചെറിയ പ്രായത്തിലെ വിരമിക്കൽ സൂചന നൽകി പ്രമുഖ താരം; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ എട്ട് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യ മുന്നോട്ട് വെച്ച 107 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു. കനത്ത പേസ് ആക്രമണവുമായി ഇന്ത്യ റണ്ണൊഴുക്ക് ഒരുപരിധിവരെ തടഞ്ഞെങ്കിലും 107 എന്ന ചെറിയ വിജയലക്ഷ്യം വിനയായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിന്‌ ഓൾ ഔട്ട് ആയതും, ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത്ത് ശർമ്മയുടെ പിഴവുകൾ എന്നി കാരണങ്ങൾ കൊണ്ടുമാണ് ഇന്ത്യക്ക് ആദ്യ ടെസ്റ്റ് വിജയിക്കാൻ പറ്റാതെ പോയത്.

എന്നാൽ മത്സര ശേഷം കെ എൽ രാഹുൽ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയം. മത്സര ശേഷം കൈ കൊടുത്ത് പിരിയാൻ നേരം രാഹുൽ ഗ്രൗണ്ടിലെ പിച്ചിൽ കുനിഞ്ഞ് മണ്ണിൽ തോട്ടിരുന്നു. ഇത് ടെസ്റ്റ് മത്സരത്തിൽ തന്റെ അവസാനത്തെ മത്സരം എന്ന സൂചനയാണോ തന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

നാളുകൾ ഏറെയായി രാഹുൽ ടി-20, ടെസ്റ്റ്, ഏകദിനം എന്നി ഫോർമാറ്റുകളിൽ മോശമായ പ്രകടനമാണ് നടത്തി വരുന്നത്. രണ്ടാം ടെസ്റ്റ് മത്സരത്തിൽ രാഹുലിന്റെ സീറ്റ് തെറിക്കും എന്നത് ഉറപ്പാണ്. അത് അദ്ദേഹത്തിനും അറിയാം എന്നത് കൊണ്ടായിരിക്കും താരം ആ പ്രവർത്തി ചെയ്തത് എന്നാണ് വേറെ ഒരു വിഭാഗം ആരാധകർ പറയുന്നത്.

എന്തയാലും അടുത്ത ടെസ്റ്റ് മത്സരത്തിൽ രാഹുലിന് പകരം യുവ താരം ശുഭമന് ഗില്ലിന് അവസരം ലഭിക്കാനാണ് സാധ്യത. ആദ്യ ടെസ്റ്റിൽ രാഹുൽ നേടിയത് 0,12 എന്നി സ്കോറുകളാണ്. അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ താരത്തിന് ഇന്ത്യൻ കുപ്പായത്തിൽ ഇനി അവസരം ലഭിക്കൂ.

Latest Stories

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല