ഐ.പി.എലിന് മേല്‍ വിജയം പ്രഖ്യാപിച്ച് പി.എസ്.എല്‍; ഇതൊരു ചെറിയ കാര്യമല്ലെന്ന് പി.സി.ബി തലവന്‍

ഇന്ത്യന്‍ പ്രീമിയറിന് മേല്‍ പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ വിജയം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎലിന് കിട്ടുന്നതിനേക്കാള്‍ ഡിജിറ്റല്‍ കാഴ്ചക്കാര്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ഉണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജാം സേഥി അവകാശപ്പെട്ടു. ഇതു സാധൂകരിക്കുന്ന കണക്കും അദ്ദേഹം പുറത്തുവിട്ടു.

‘150 മില്യനിലേറെ ആളുകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് ഡിജിറ്റലായി മാത്രം കണ്ടിട്ടുണ്ട്. ഇതൊരു ചെറിയ കാര്യമല്ല. ഐപിഎലിന്റെ ഡിജിറ്റല്‍ റേറ്റിംഗ് വെറും 130 മില്യനാണ്. പാകിസ്ഥാന് ഇതൊരു വലിയ വിജയമാണ്’ നജാം സേഥി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോക ക്രിക്കറ്റിലെ സമവാക്യങ്ങള്‍ മാറ്റിമറിച്ച ഫ്രാഞ്ചൈസി ലീഗെന്നാണ് ഐപിഎല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐസിസിയുടെ ടൂര്‍ണമെന്റുകളെപ്പോലും കവച്ചുവയ്ക്കുന്ന തരത്തില്‍ ആഗോള തലത്തില്‍ ഐപിഎല്‍ പ്രചാരം നേടിക്കഴിഞ്ഞു. ഐപിഎല്ലിനെ ‘കോപ്പിയടിച്ച്’ പിന്നീട് മറ്റു രാജ്യങ്ങളും ഫ്രാഞ്ചൈസി ലീഗുകള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. പക്ഷെ ഐപിഎല്ലിനെ പിന്തള്ളാന്‍ ലോകത്തിലെ മറ്റൊരു ലീഗിനും സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ഐപിഎല്ലിനെ അനുകരിച്ച് പാകിസ്താന്‍ തുടങ്ങിയ ലീഗാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍). വൈകാതെ തന്നെ ഐപിഎല്ലിനെ മറികടന്ന് പിഎസ്എല്‍ ലോകത്തിലെ നമ്പര്‍ വണ്‍ ലീഗായി മാറുമെന്നാണ് പാകിസ്താന്റെ അവകാശവാദം. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ റൈറ്റ്‌സ് വിറ്റത് 48,950 കോടി രൂപയ്ക്കാണ്.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു