കോഹ്‌ലി പൂജാരയോട്, 'ഒരു സിങ്കിളെങ്കിലും എടുക്കെടാ'; ഇന്ത്യന്‍ താരത്തിന് പണിയുമായി സോഷ്യല്‍ മീഡിയ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് അപൂര്‍വ റെക്കോഡ്. തന്റെ അക്കൗണ്ടില്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ക്കാന്‍ പൂജാര നേരിട്ടത് 54 പന്തുകളാണ്. റണ്ണൊന്നുമെടുക്കാതെ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട മൂന്നാമത്തെ ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് ജൊഹാനസ്ബര്‍ഗില്‍ പുജാരയെ തേടിയെത്തിയത്. 53 പന്തുകള്‍ റണ്ണില്ലാതെ നേരിട്ട പുജാര 54 ം പന്തിലാണ് തന്റെ ആദ്യ റണ്‍ നേടിയത്.

ഇന്ത്യുടെ വന്‍മതില്‍ ദ്രാവിഡിന്റെ പിന്‍ഗാമി എന്ന വിശേഷമം തനിക്കെന്തുകൊണ്ടും ചേരുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് പൂജാര നടത്തിയത്. ജൂനിയര്‍ വന്‍മതിലിനെ ട്രോളി  അപ്പോള്‍തന്നെ ട്രോളന്‍മാരും രംഗത്തെത്തി.  ട്രോളുകളുടെ ഘോഷയാത്രയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും.

ആധാര്‍ നമ്പറില്ലാതെ ബാങ്കിലെത്തിയ ആളുടെ അവസ്ഥയാണ് പൂജാരയ്ക്ക്, അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ് ചില വിരുതന്‍മാര്‍ പറഞ്ഞത്.

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാരുടെ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ ക്ഷമയോടെ ക്രീസില്‍ പിടിച്ച് നിന്ന് ചേതേശ്വര്‍ പൂജാര ആദ്യ റണ്‍സ് സന്തമാക്കാനെടുത്തത് നീണ്ട 54 പന്തുകളാണ്.

കെഎല്‍ രാഹുലും മുരളി വിജയും പുറത്തായതിന് പിന്നാലെ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ചയിലേക്ക് ടീം ഇന്ത്യ നീങ്ങുന്നു എന്ന പ്രതിസന്ധി ഘട്ടത്തിലാണ് പൂജാര വന്മതില്‍ പോലെ ക്രീസില്‍ കോട്ടകെട്ടിയത്. പൂജാരയ്ക്ക് അതല്ലാതെ തീതുപ്പുന്ന പേസ് ബൗളിംഗിന് മുന്നില്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ല.

ഇടയ്ക്ക് ഒന്നു രണ്ടു തവണ റണ്ണെടുത്തപ്പോഴാകട്ടെ അമ്പയര്‍ ലെഗ് ബൈ വിളിച്ചും പൂജാരയെ പരീക്ഷിച്ചു. അങ്ങനെ കാത്ത് കാത്തിരുന്ന് പൂജാരയുടെ ആദ്യ റണ്‍സ് 54-ാമത്തെ പന്തില്‍ പിറന്നു. അതുകണ്ട് ഡ്രസ്സിംഗ് റൂമിലുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ചെറുചിരിയോടെ കൈയടിച്ചു.

പൂജാരയുടെ ക്ഷമകണ്ട് ദക്ഷിണാഫ്രിക്കക്കാര്‍ക്കുപോലും ക്ഷമകെട്ടുവെന്ന് പറയേണ്ടിവരും. അതെസമയം ആദ്യ റണ്‍സിനായി ഏറ്റവും അധികം നേരം ബാറ്റ് ചെയ്ത ലോക ക്രക്കറ്റര്‍ പൂജാരയല്ല. 62 പന്ത് കളിച്ച സ്റ്റുവര്‍ട്ട് ബ്രോഡും 77 പന്ത് കളിച്ചിട്ടുള്ള ജെഫ് അലോട്ടും 79 പന്ത് കളിച്ചിട്ടുള്ള ജോണ്‍ മുറേയുമെല്ലാം ഇക്കാര്യത്തില്‍ പൂജാരയുടെ മുന്‍ഗാമികള്‍.

https://twitter.com/ABVan/status/956096038594465792