ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയനായ താരമാണ് കെ.എൽ രാഹുൽ. താരത്തിന്റെ അലസമായ സമീപനം, ഏത് ഫോർമാറ്റ് ആണെങ്കിലും ഇഴഞ്ഞ് നീങ്ങി കളിക്കുന്ന ശൈലിയുമാണ് വിമർശനത്തിന് കാരണമാകുന്നത്. മോശം ഫോമിലൂടെ പോകുന്ന രാഹുൽ ഇന്ത്യൻ ടീമിൽ ഇപ്പോൾ അതിഥി വേഷത്തിലേക്ക് എത്തേണ്ട നിലയിലേക്ക് കാരണങ്ങൾ എത്തിയിരിക്കുകയാണ്.
ഈ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച ശേഷം കാര്യമായ പ്രകടനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മത്സരത്തിലൊക്കെ അവസാനം വരെ ക്രീസിൽ ഉണ്ടായിട്ടും ചെറിയ ലക്ഷ്യത്തിലേക്ക് ടീമിനെ അടുപ്പിക്കാൻ സാധിച്ചില്ല. അങ്ങനെ കഷ്ടകാലം പിടിച്ച സമയത്തിലൂടെ പോകുന്ന രാഹുലിന്റെ ലക്നൗ ടീം കഴിഞ്ഞ മത്സരത്തിന്റെ പാപഭാരങ്ങൾ എല്ലാം കഴുകി കളയുന്ന പ്രകടനമാണ് ഇന്ന് നടത്തിയത്. പഞ്ചാബിനെതിരെ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അവർ പടുത്തുയർത്തിയത് 257 റൺസ്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണിത്.’
സന്തോഷിക്കേണ്ട നിമിഷം ആണെങ്കിലും രാഹുലിന് അത്ര സുഖമല്ല കാര്യങ്ങൾ. ബാറ്റിംഗിനെ അളവറ്റ് സഹായിക്കുന്ന ട്രാക്കിൽ താരത്തിന് നേടാനായത് 9 പന്തിൽ 12 റൺ മാത്രം. റബാഡക്ക് വിക്കറ്റ് നൽകി താരം മടങ്ങി. ഒരു കണക്കിന് ആ വിക്കറ്റ് ടീമിന് അനുഗ്രഹമായി. ബാക്കി വന്ന എല്ലാ താരങ്ങളും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.
അതായത് ബാറ്റിംഗിനെ അളവറ്റ് സഹായിക്കുന്ന ഒരു പിച്ചിൽ പോലും നല്ല ഇന്നിംഗ്സ് കളിക്കാൻ രാഹുലിന് സാധിക്കുന്നില്ല ഇതിപരം ബാറ്റ്‌സ്മാന്മാർക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്ത ഒരു ട്രാക്കിൽ കളിക്കാൻ പറ്റാത്ത താരം എന്തിന് ടീമിന് ഭാരമായി ഇങ്ങനെ നിൽക്കുന്നു എന്ന് ആരാധകർ ചോദിക്കുന്നു. രാഹുൽ അനാവശ്യമായി കളഞ്ഞ പന്തുകൾ ഇല്ലായിരുന്നു എങ്കിൽ ടി20 ചരിത്രരത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ ലക്നൗ സ്വന്തമാക്കുമായിരുന്നു എന്നാണ് ആരാധകരും ക്രിക്കറ്റ് പ്രേമികകളും പറയുന്നത്.
ഈ സീസണിലെ കണക്കുകൾ പ്രകാരം രാഹുൽ 20 റൺസോ അതിലധികമോ എടുത്ത മത്സരത്തിലെ ലക്നൗ ടീം സ്കോർ ഇങ്ങനെ ആയിരുന്നു;
127/ 5(16 ഓവറുകൾ )
159 / 8
154/ 7
128 / 7
രാഹുൽ 20 റൺസിൽ താഴെ എടുത്ത മത്സരത്തിലെ കണക്കുകൾ
193 / 6
205 / 7
213 / 9
257 / 5
ചുരുക്കി പറഞ്ഞാൽ പഞ്ചാബ് മാത്രമല്ല എയറിൽ കയറുന്നത് രാഹുൽ കൂടിയാണ്.