Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ഐ പി എല്‍; പഞ്ചാബിന്റെ ജേഴ്‌സി പുറത്തിറക്കി

, 11:08 pm

ഇനി കുട്ടിക്രിക്കറ്റിന്റെ കാലമാണ്. ഐ പി എല്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടീമുകളെല്ലാം തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ജേഴ്‌സി പുറത്തിറങ്ങിയിരിക്കുകയാണ്. നായകന്‍ അശ്വിനും ടീം മെന്റര്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്ര സേവാഗും പങ്കെടുത്ത ചടങ്ങിലാണ് പുതിയ ജേഴ്‌സി പുറത്തുവിട്ടത്.

യുവരാജ് സിംഗ്, ക്രിസ് ഗെയില്‍, ആരോണ്‍ ഫിഞ്ച്, ഡേവിഡ് മില്ലര്‍, കെ എല്‍ രാഹുല്‍, മോഹിത് ശര്‍മ്മ തുടങ്ങിയ മുന്‍നിര താരങ്ങളെ സ്വന്തമാക്കിയ ക്ലബ് ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് കളത്തിറങ്ങുന്നത്. ചെന്നൈയുടെ താരമായ അശ്വിനെ ടീമിലെത്തിച്ചതാണ് എടുത്തു പറയേണ്ട കാര്യം. യുവരാജുള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ നിലനില്‍ക്കെ അശ്വിനെ നായകനാക്കിയതും ഏവരേയും അമ്പരപ്പിച്ചിരുന്നു. ഡല്‍ഹിയ്‌ക്കെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം.

Advertisement