ഒരു തോൽവി തങ്ങളുടെ പ്ലേ ഓഫ് സാധ്യതകളെ തന്നെ ബാധിക്കും എന്നതിനാൽ തന്നെ പഞ്ചാബിന് ഇന്ന് നടക്കുന്ന ഐ.പി.എൽ മത്സരത്തിൽ ജയം നിർണായകമാണ്. എതിരാളികൾ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച് കഴിഞ്ഞ ഗുജറാത്താണ്. അതിനാൽ തന്നെ കാര്യങ്ങൾ ഒട്ടും എളുപ്പമല്ല എന്ന് ചുരുക്കം. ഇപ്പോഴിതാ മുൻ പർപ്പിൾ ക്യാപ്പ് ജേതാവായ ഇമ്രാൻ താഹിർ പഞാബിന് ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ്. പവർ പ്ലേയിൽ എന്നും തകർത്ത് കളിക്കുന്ന ജോണി ബെയർസ്റ്റോയെ ഓപ്പണർ ആയി ഇറക്കാമെന്നാണ് താഹിർ പറയുന്നത്.
ശിഖർ ധവാൻ നയിക്കുന്ന ബാറ്റിംഗ് നിര ഇതുവരെ സ്ഥിരതായ പ്രകടനം നടത്തിയിട്ടില്ല. ഇംഗ്ലണ്ടിന് മത്സരം ഉണ്ടായിരുന്നത് കൊണ്ട് ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ടമായ ബെയർസ്റ്റോ, മൂന്നാം നമ്പറിൽ ഇറങ്ങിയിട്ടും വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.. ആറ് മത്സരങ്ങളിൽ നിന്ന് 13.17 ശരാശരിയിൽ 79 റൺസ് മാത്രമാണ് ഇംഗ്ലണ്ട് താരം നേടിയത്.
” മായങ്ക് അഗർവാൾ സ്ഥിരതയുള്ള കളിക്കാരനാണ്, എന്നാൽ ഈ വർഷം മികവ് തെളിയിച്ച പല കളിക്കാരും റൺസിനായി പാടുപെടുന്നത് നമ്മൾ കണ്ടു. എന്നിരുന്നാലും, മായങ്ക് തന്റെ ഫോം വീണ്ടെടുക്കാൻ ക്രീസിൽ കൂടുതൽ സമയം എടുക്കുകയും പോസിറ്റീവായി കളിക്കുകയും വേണം. മായങ്ക് ആ പ്രകടനത്തിന്റെ തൊട്ടടുത്താണ്, ആ ട്രാക്കിൽ എത്തിയാൽ അവൻ രക്ഷപെടും.”
“പവർപ്ലേയിൽ തന്റെ ഫോം മുമ്പ് തെളിയിച്ചിട്ടുള്ള ബെയർസ്റ്റോ ഓപ്പണിംഗിന് ഇറങ്ങണം. തുടക്കത്തിലേ ഇറങ്ങി റൺസ് കണ്ടെത്തുന്ന രീതിയാണ് അവന്റെ. പവർപ്ലേയിൽ മസാൻസി സൂപ്പർ ലീഗിൽ ചില നല്ല നോക്കുകൾ കളിച്ച അദ്ദേഹം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ അർഹനാണ്.”
” ശിഖർ ധവാനെ പുറത്താക്കിയാൽ, മറ്റൊരു ബാറ്ററും സ്ഥിരത കാണിക്കില്ല. അതിനാൽ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ മറ്റൊരു ബാറ്ററെയും ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പഞ്ചാബ് കിങ്‌സ്. ഇത് ആശങ്കയാണ്. മറ്റ് ബാറ്റർമാർ മുന്നേറുകയും പോസിറ്റീവായി കളിക്കുകയും വേണം. ഇല്ലെങ്കിൽ, ശിഖർ ധവാൻ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഇപ്പോഴും ടീമിനെ തങ്ങുകയും ചെയ്യുക എന്ന അവസ്ഥ വരും.”
Read more
മറുവശത്ത് ഗുജറാത്താകട്ടെ ടീം ഗെയിമിലാണ് വിശ്വസിക്കുന്നത്. അതാണ് അവരുടെ ബലം.