Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ടോസ് വിജയം പഞ്ചാബിന്; നെഞ്ചിടപ്പോടെ മുംബൈ ഇറങ്ങുന്നു

, 7:50 pm

ടോസ് ലഭിച്ച് പഞ്ചാബ് മുംബൈയേ ബാറ്റിംഗിനയച്ചു. ഇരു ടീമുകളിലും മാറ്റമുണ്ട്. പഞ്ചാബ് നിരയില്‍ രണ്ട് മാറ്റമാണുള്ളത്. മയാംഗ് അഗര്‍വാല്‍, കരുണ്‍ നായര്‍ എന്നിവര്‍ക്ക പകരം യുവരാജ് സിംഗും മനോജ് തിവാരിയും ടീമിലെത്തി. ജെപി ഡുമിനിയ്ക്ക് പകരം കീറണ്‍ പൊള്ളാര്‍ഡ് മുംബൈ നിരയിലേക്ക് മടങ്ങിയെത്തുന്നു.

മുംബൈക്കു മാത്രമല്ല പഞ്ചാബിനും ഈ മല്‍സരം ഏറെ നിര്‍ണായകമാണ്. തോറ്റാല്‍ മുംബൈ പ്ലോഓഫിലെത്താതെ പുറത്താവും. പഞ്ചാബിനാവട്ടെ ഈ മല്‍സരത്തില്‍ പരാജയപ്പെട്ടാലും അവസാന കളിയില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ നേരിയ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്.

മുംബൈ ഇന്ത്യൻസ്: സൂര്യകുമാർ യാദവ്,എവിൻ ലൂയിസ്, രോഹിത് ശർമ്മ,ഇഷാൻ കിഷൻ ,ഹാര്‍ദ്ദിക് പാണ്ഡ്യ, ബെൻ കട്ടിങ്, ക്രുണാല്‍ പാണ്ഡ്യ കീറണ്‍ പൊള്ളാര്‍ഡ്, മിച്ചൽ മക്ലെനാഗന്‍ , മയാംഗ് മാര്‍ക്കണ്ടേ, ജസ്പ്രീത് ബുംറ

പഞ്ചാബ്: കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, യുവരാജ് സിംഗ്, മനോജ് തിവാരി, മാര്‍ക്കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ആന്‍ഡ്രൂ ടൈ, അങ്കിത് രാജ്പുത്, മോഹിത് ശര്‍മ്മ

Advertisement