'ധോണിക്ക് മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യം'; കൈകഴുകി പാര്‍ഥിവ് പട്ടേല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിന്ന് എംഎസ് ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. വിരമിക്കല്‍ സംബന്ധിച്ച് വ്യക്തത നല്‍കാന്‍ എംഎസ് ധോണിക്ക് മാത്രമേ കഴിയൂ എന്ന് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

10 മാസത്തിലൊരിക്കല്‍ ധോണി കളിക്കാന്‍ വരുമ്പോള്‍, ഈ രണ്ട് മാസം ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ വിരമിക്കലിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഇത് അദ്ദേഹത്തിന് മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യമാണ്- പാര്‍ഥിവ് ജിയോസിനിമയോട് പറഞ്ഞു.

17ാം ഐപിഎല്‍ സീസണ്‍ അടുത്തതോടെ ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാണ്. 2023 ലെ അവസാന ഐപിഎല്‍ സീസണ്‍ അവാസനിക്കുന്നതിന് മുമ്പുതന്നെ ഇത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.

കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ധോണി. വലംകൈയന്‍ ബാറ്റര്‍ 250 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 38.79 ശരാശരിയിലും 135.92 സ്‌ട്രൈക്ക് റേറ്റിലും 5082 റണ്‍സ് നേടിയിട്ടുണ്ട്. 42 കാരനായ താരം 24 അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ