'പാകിസ്ഥാൻ ക്രിക്കറ്റിന് എല്ലാം കൊണ്ടും ഇപ്പോൾ നല്ല സമയമാണ്'; പ്രമുഖ താരത്തിന്റെ വിരമിക്കൽ തിരിച്ചടിയായി

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരം അഹ്മദ് ഷെഹസാദ്. നിലവിലെ ടീമിന്റെ മോശമായ പ്രകടനത്തെ പറ്റിയും, താരങ്ങളെ പറ്റിയും അദ്ദേഹം വിമർശിച്ചു. വരാൻ ഇരിക്കുന്ന ചാമ്പ്യൻസ് കപ്പിൽ നിന്നും ഷെഹസാദ് നേരത്തെ തന്നെ പിന്മാറിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്‌സിലൂടെ ആണ് താരം പിന്മാറുന്ന കാര്യം പറഞ്ഞത്.

അഹ്മദ് ഷെഹസാദ് പറയുന്നത് ഇങ്ങനെ:

വളരെ ഹൃദയ വേദനയോടെ ആണ് ഞാൻ ചാമ്പ്യൻസ് കപ്പിൽ നിന്നും പിന്മാറുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ശരിയല്ല. അവർക്ക് വേണ്ട താരങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഒരുപാട് ഫേക്ക് വാഗ്ദാനങ്ങളും അവർ എനിക്ക് നൽകി. പാകിസ്ഥാനിൽ വിലക്കയറ്റവും, പട്ടിണിയും നേരിടുമ്പോൾ ഒരു ഗുണവും ഇല്ലാത്തവരെ ഇത്രയും ലക്ഷങ്ങൾ മുടക്കി മെന്റർ ആക്കി വെക്കുന്നത് എന്തിനാണ്.

അഹ്മദ് ഷെഹസാദ് തുടർന്നു;

നിലവിൽ ഏറ്റവും മോശമായ ടീം ആണ് ഇപ്പോൾ പാകിസ്ഥാൻ. അവരെ ആ നിലയിലേക്ക് എത്തിച്ചത് ഇത് പോലെയുള്ളവരാണ്. ഇങ്ങനെ ഒരു സംവിധാനത്തെ ഒരിക്കലും പിന്തുണയ്ക്കാൻ പാകിസ്ഥാൻ പൗരൻ എന്ന നിലയിലും, ഒരു ക്രിക്കറ്റർ എന്ന നിലയിലും എനിക്ക് സാധിക്കില്ല” അഹ്മദ് ഷെഹസാദ് പറഞ്ഞു.

ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാൻ 10 വിക്കറ്റുകൾക്ക് തോറ്റതിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു. പാകിസ്ഥാൻ ടീം പ്രധാനപ്പെട്ട മത്സരങ്ങളും, ഐസിസി ടൂർണമെന്റുകളിലും എല്ലാം മോശമായ പ്രകടനം മൂലം പുറത്താവുകയായിരുന്നു. 2022 ടി-20 ലോകകപ്പ് ഫൈനലിൽ എത്തിയത് മാത്രമായിരുന്നു അവരുടെ അവസാനത്തെ മികച്ച പ്രകടനം നടത്തിയ ടൂർണമെന്റ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാന് ഇനിയുള്ള പരമ്പരകൾ നിർണായകമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ