"ബാബർ അസം ഒരു മികച്ച ബാറ്റ്സ്മാൻ തന്നെയാണ്, ഇനിയും ഒരുപാട് മുൻപിലേക്ക് വരാൻ അദ്ദേഹത്തിന് സാധിക്കും": വിരാട് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും, പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെയും മികച്ച രീതിയിൽ മുൻപിലേക്ക് കൊണ്ട് വന്ന താരങ്ങളാണ് വിരാട് കോഹ്‌ലിയും ബാബർ അസമും. എന്നാൽ അതിലൊരാൾ ഇപ്പോൾ മോശമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ വർഷം ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത വർഷമായി പോയി പാകിസ്ഥാൻ താരമായ ബാബർ അസമിന്‌. ബാറ്റിംഗിൽ ആകട്ടെ മോശമായ ഫോമിലും, ക്യാപ്റ്റൻസിയിൽ
ആകട്ടെ അതിനേക്കാൾ മോശവും.

ഒരിക്കൽ വിരാട് കോഹ്ലി ബാബർ ആസാമിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. താൻ ആദ്യമായി ബാബറിനെ കാണുന്നതും പരിചയപ്പെടുന്നതും 2019 ഇത് വെച്ചാണെന്നും അദ്ദേഹം മികച്ച ബാറ്റ്‌സ്മാനായി വളരും എന്നത് ഉറപ്പായിരുന്നു എന്നുമാണ് വിരാട് ഇഎസ്പിഎൻ ചാനലിൽ വെച്ച് പറഞ്ഞത്.

വിരാട് കോഹ്ലി പറയുന്നത് ഇങ്ങനെ:

” 2019 ഇൽ ലോകകപ്പിൽ വെച്ചാണ് ഞാൻ ആദ്യമായി ബാബറിനോട് സംസാരിക്കുന്നത്. ആ സമയത്ത് എന്നോട് ഇമാദ് പറഞ്ഞു ഇങ്ങനെ ഒരു തരമുണ്ട് അദ്ദേഹത്തിന് എന്നോട് സംസാരിക്കണം എന്ന്. ഞാൻ സംസാരിച്ചു, നല്ല സുഹൃത്തുക്കളായി മാറി. അദ്ദേഹം മികച്ച ബാറ്റ്‌സ്മാനായി മൂന്നു ഫോർമാറ്റിലും തിളങ്ങും എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് അതെ പടി തന്നെ സംഭവിച്ചു. ബാബർ കളിക്കുന്നത് ഞാൻ എപ്പോഴും ആസ്വദിക്കാറുണ്ട്” വിരാട് കോഹ്ലി പറഞ്ഞു.

Read more