"ഇന്ത്യൻ ടീമിനെ തല്ലിത്തകർക്കുന്നത് എനിക്ക് ഒരു വിനോദമാണ്"; ട്രാവിസ് ഹെഡിന്റെ വാക്കുകളിൽ അമ്പരന്ന് ആരാധകർ

ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും പ്രധാന താരമാണ് ട്രാവിസ് ഹെഡ്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ തല്ലികെടുത്തിയ താരമാണ് അദ്ദേഹം. നിലവിലെ ഐസിസി ടി-20 ഫോർമാറ്റുകളിൽ ഹെഡ് ആണ് റാങ്കിങ്ങിൽ ഒന്നാമത്. ഈ വർഷം നടക്കാൻ പോകുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഏറ്റവും കൂടുതൽ ഭയക്കുന്ന താരവും ഹെഡ് ആണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ നിർണായക മത്സരമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഉള്ളത്. ചാമ്പ്യൻഷിപ്പ് പട്ടികയിലെ പോയിന്റ് ടേബിളിൽ ഇന്ത്യ ആണ് ഒന്നാമത്. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ. ഇന്ത്യയുമായുള്ള മത്സരത്തെ കുറിച്ച് ട്രാവിസ് ഹെഡ് സംസരിച്ചു.

ട്രാവിസ് ഹെഡിന്റെ വാക്കുകൾ ഇങ്ങനെ:

“ഇന്ത്യൻ ടീം എനിക്ക് ഫേവറൈറ്റ് അല്ല. ഞാൻ എല്ലാ മത്സരങ്ങളിലും ഉള്ള പോലെ ഒരു സാധാ ടീം ആയിട്ട് മാത്രമാണ് അവരെ കാണുന്നത്. ഇന്ത്യയ്ക്ക് എതിരെ ഞാൻ നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞാൻ കുറെ നാൾ ആയിട്ട് മികച്ച ഫോമിലാണ് കളിക്കുന്നതും. അത് കൊണ്ട് എനിക്ക് പേടി ഇല്ല. ഇന്ത്യൻ ബോളിങ് നിരയെ തല്ലിത്തകർക്കുന്നത് എനിക്ക് ഇപ്പോൾ ഒരു വിനോദം പോലെയാണ്. അവർ മികച്ച ടീം തന്നെയാണ്. അവർക്കെതിരെ കളിക്കുന്നത് ഒരു പ്രേത്യേക സുഖമാണ്” ട്രാവിസ് ഹെഡ് പറഞ്ഞു.

അടുത്ത വർഷം നടക്കാൻ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫി നിലനിർത്താനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് ലോകകപ്പ് നേടാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞ വർഷം മുതലേ ആരംഭിച്ചിരുന്നു. ഈ മാസം 19 ന് നടക്കാൻ പോകുന്ന ബംഗ്ലാദേശ് പര്യടനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ഇപ്പോൾ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ