"ബുംറയ്ക്ക് രജനീകാന്തിന് ലഭിക്കുന്ന അത്രയും സ്വീകരണമാണ് ചെന്നൈയിൽ കിട്ടിയത്"; ആർ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

ഈ മാസം 19 ആം തിയതി മുതൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരെ ഉള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് പേസർ ജസ്പ്രീത് ബുമ്ര. അദ്ദേഹത്തിന്റെ മികവ് ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യക്ക് ഈ വർഷത്തെ ടി-20 ലോകകപ്പ് നേടാൻ സാധിച്ചത്.

ഈ വർഷം തുടക്കത്തിൽ നടന്ന ഇംഗ്ലണ്ട് പരമ്പരയിലെ ടെസ്റ്റിന് ശേഷം ഒരുപാട് നാളുകൾ കഴിഞ്ഞാണ് ഇന്ത്യ റെഡ് ബോൾ ഫോർമാറ്റിലേക്ക് മടങ്ങി വരുന്നത്. ഇന്ത്യൻ ടീമിലേക്ക് ആർ അശ്വിൻ കുറെ നാളുകൾക്ക് ശേഷമാണ് കളിക്കാൻ വേണ്ടി തയ്യാറെടുക്കുന്നത്. ടീമിലെ ഏറ്റവും പ്രധാന താരമാരാണെന്ന് വെളുപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ആർ അശ്വിൻ പറയുന്നത് ഇങ്ങനെ:

“ഇന്ത്യൻ ടീമിൽ രോഹിത്ത് ശർമ്മയും, വിരാട് കോഹ്‌ലിയും കഴിഞ്ഞാൽ ഏറ്റവും വിലപിടിപ്പുള്ള താരമായി ഞാൻ കാണുന്നത് ജസ്പ്രീത് ബുമ്രയെയാണ്. ഞങ്ങൾ ചെന്നൈക്കാർ പൊതുവെ ബോളേഴ്സിനെ അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ്. ബുമ്ര ടീമിനോടൊപ്പം നാലഞ്ച് ദിവസം മുൻപേ ഇവിടെ ഗസ്റ്റ് ആയി വന്നിരുന്നു. ഞങ്ങൾ സൂപ്പർ സ്റ്റാർ രജനീകാന്തിന് നൽകുന്ന പോലത്തെ ട്രീറ്റ്മെന്റ് ആണ് നൽകിയത്” ആർ അശ്വിൻ പറഞ്ഞു.

ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുമ്രയായിരുന്നു പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം അദ്ദേഹം നടത്തി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശുമായുള്ള പരമ്പര ഇന്ത്യയ്ക്ക് ഫൈനൽ പ്രവേശിക്കുന്നതിന് വേണ്ടിയുള്ള നിർണായകമായ മത്സരമാണ്.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ