ഐപിഎല്ലിൽ തന്റെ ടീമായ ആയ ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ചത് കൊണ്ടാണ് തനിക്ക് രാജ്യാന്തര മത്സരങ്ങളിൽ അവസരങ്ങൾ തേടിയെത്തുന്നത് എന്ന് വെളുപ്പെടുത്തി ശ്രീലങ്കൻ യുവതാരം മതീഷ പാതിരാണ. ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയുടെ പിൻഗാമിയായിട്ടാണ് എല്ലാവരും യുവതാരം പാതിരണയെ കാണുന്നത്. മലിംഗയുടെ അതെ സ്റ്റൈലിലും, സ്പീഡിലും, ലൈനിലും തന്നെ ആണ് താരവും തന്റെ ബോളിംഗ് മികവ് പ്രകടിപ്പിക്കുന്നത്. ശ്രീലങ്കൻ അണ്ടർ 19 ടീമിലൂടെ ആയിരുന്നു താരം രാജ്യാന്തര മത്സരങ്ങളിൽ അരങേറിയത്. തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിൽ എത്തി. അവിടെ നിന്ന് ധോണിയുടെ ക്യാപ്റ്റൻസി കീഴിൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെയും ധോണിയേയും പറ്റി പറഞ്ഞിരിക്കുകയാണ് താരം.
മതീഷ പാതിരാണ പറഞ്ഞത് ഇങ്ങനെ:
“ചെന്നൈയിൽ കളിച്ചത്തിൽ പിന്നെ ആണ് എല്ലാവരും എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. എന്റെ കരിയർ തന്നെ മാറ്റി മറിച്ചത് അവരായിരുന്നു. ദൈവം എനിക്ക് വേണ്ടി തന്ന അസമ്മാനം ആയിരുന്നു സിഎസ്കെ. അണ്ടർ 19 ടീമിന് ശേഷം ഞാൻ ഒരു അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിരുന്നില്ല. ആ സമയത്തായിരുന്നു ഞാൻ ചെന്നൈയിൽ എത്തിയത്. അത് വരെ എന്നെ ആർക്കും അറിയില്ലായിരുന്നു. സിഎസ്‌കെയിൽ വെച്ച് ധോണി ഭായിയെ പരിചയപെട്ടു. എനിക്ക് വേണ്ട നിർദേശങ്ങൾ അദ്ദേഹം തന്നു. ധോണി ഭായിയോടൊപ്പം ഡ്രസ്സിങ് റൂം പങ്കിടാൻ സാധിച്ചത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു” മതീഷ പാതിരാണ പറഞ്ഞു.
ചെന്നൈയിൽ എത്തിയതിൽ പിന്നെ ആണ് താരം ബോളിങ്ങിൽ ഇത്രയും മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ ആരംഭിച്ചത്. ഐപിഎല്ലിൽ ചെന്നൈക്ക് വേണ്ടി ഡെത്ത് ഓവറുകൾ എറിയാൻ ഏറ്റവും മികച്ച താരം അത് പാതിരണയാണ്. ശ്രീലങ്കൻ മത്സരങ്ങളിൽ അദ്ദേഹം മിക്ക മത്സരങ്ങളിലും മങ്ങാറുണ്ട്. എന്നാൽ ഐപിഎൽ സീസൺ ആകുമ്പോൾ ഏറ്റവും പ്രാധാന്യം ഉള്ള കളിക്കാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം ആണ് മതീഷ പാതിരാണ. ഈ സീസണിൽ അദ്ദേഹത്തിന് 6 മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധിച്ചിരുന്നൊള്ളു. അതിൽ നിന്നും 13 വിക്കറ്റുകളാണ് പാതിരാണ നേടിയത്.