കളിക്കളത്തിൽ ഏറ്റവും ശാന്തനായ ക്യാപ്റ്റൻ എന്ന വിളി പേര് കിട്ടിയിട്ടുള്ള താരമാണ് എം എസ് ധോണി. 99 ശതമാനവും സമാധാനത്തോടെ ആണ് സഹ താരങ്ങളോടും എതിർ താരങ്ങളോടും അദ്ദേഹം പെരുമാറുന്നത്. എന്നാൽ ബാക്കി വരുന്ന 1 ശതമാനം ധോണി ഇച്ചിരി പിശകാണ്. അന്നൊരിക്കൽ ഐപിഎലിൽ രാജസ്ഥാൻ റോയൽസുമായുള്ള മത്സരത്തിൽ ബെൻ സ്റ്റോക്സ് എറിഞ്ഞ പന്ത് ജഡേജയ്ക്ക് ബാറ്റ് ചെയ്യാൻ പറ്റാത്ത വിധം നോ ബോൾ ആയപ്പോൾ അമ്പയർ അത് നൽകാൻ നിരസിച്ചിരുന്നു. അപ്പോൾ തന്നെ അദ്ദേഹം കളിക്കളത്തിലേക്ക് ഇറങ്ങി ചെന്ന് അമ്പയറിനോട് കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു.
ഈ വർഷം നടന്ന ഐപിഎൽ ക്വാട്ടർ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ആ മത്സരത്തിൽ പ്ലേയോഫിൽ കയറണമെങ്കിൽ നെറ്റ് റൺറേറ്റ് പ്രകാരം 201 റൺസ് നേടണമായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്. മത്സരത്തിന്റെ അവസാനമായപ്പോൾ ഒരു ഓവറിൽ 17 റൺസ് വേണമായിരുന്നു സെമിയിലേക്ക് കടക്കാൻ.
അവസാന ഓവറിന്റെ ആദ്യ പന്തിൽ ധോണി സിക്സ് അടിച്ച് വിജയ പ്രതീക്ഷകളെ നിലനിർത്തിയിരുനെങ്കിലും അടുത്ത പന്തിൽ അദ്ദേഹം പുറത്തായിരുന്നു. അന്ന് റോയൽ ചലഞ്ചേഴ്‌സ് ആണ് വിജയിച്ച് പ്ലേയ് ഓഫിലേക്ക് കയറിയത്. മത്സര ശേഷം ധോണി ആർസിബി താരങ്ങൾക്ക് കൈ നൽകാൻ കൂട്ടാക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി പോയത് വലിയ വാർത്ത വിഷയം ആകുകയും ചെയ്തിരുന്നു. ധോണി അന്ന് ഡ്രസിങ് റൂമിൽ ചെയ്യ്ത പ്രവർത്തിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്.
ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ:
“അന്ന് ധോണി ആർസിബി താരങ്ങൾക്ക് കൈ നൽകാൻ കൂട്ടാക്കിയില്ല. മാത്രമല്ല ഡ്രസിങ് റൂമിലേക്ക് മടങ്ങി എത്തിയ അദ്ദേഹം വളരെ രോക്ഷാകുലനായിരുന്നു. അവിടെ ഉണ്ടായിരുന്ന ടിവി അടിച്ച് പൊട്ടിക്കുകയും അവിടെ ഉണ്ടായിരുന്ന എന്തോ സാധനത്തെ ഇടിക്കുകയും ചെയ്തിരുന്നു. അത്രയും ദേഷ്യമായിരുന്നു അദ്ദേഹം അന്ന് പ്രകടിപ്പിച്ചിരുന്നത്” ഹർഭജൻ സിങ് പറഞ്ഞു.