ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആണ് മഹേന്ദ്ര സിങ് ധോണി. ഇപ്പോൾ മുൻ ഫീൽഡിങ് കോച്ച് ആയ ആർ.ശ്രീധർ താരത്തിനെ പറ്റി ‘ബിയോണ്ട് മൈ ഡേയ്സ്’ എന്ന പുസ്തകത്തിൽ എഴുതിയ കാര്യമാണ് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ച വിഷയം. ഇന്ത്യൻ ടീമിലെ പ്രധാന നേട്ടങ്ങൾ എല്ലാം തന്നെ കൈവരിച്ച താരമാണ് ധോണി. കളിക്കളത്തിൽ അദ്ദേഹത്തിനെ എല്ലാവരും വിളിക്കുന്നത് ക്യാപ്റ്റൻ കൂൾ എന്നാണ്. പക്ഷെ ധോണി അത്ര കൂൾ ആയ താരമല്ല. ടീമിലെ താരങ്ങൾ മികച്ച പ്രകടനം നടത്താൻ വേണ്ടി അദ്ദേഹം കടുത്ത പരിശീലനവും വ്യായാമ രീതികളും നിർദേശിച്ചിരുന്നു.
എസ്. ശ്രീധർ പറയുന്നത് ഇങ്ങനെ:
“2014 ഇൽ ഞങ്ങൾ വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കുകയായിരുന്നു. അപ്പോൾ മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും ഫീൽഡിങ്ങിൽ താരങ്ങൾ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. അന്ന് അവർക്ക് നേരെ ധോണി ഭയങ്കരമായി ദേഷ്യപ്പെട്ടിരുന്നു. നമ്മുടെ കഴിവിന് അനുസരിച്ചുള്ള പ്രകടനം അല്ല നമ്മൾ പുറത്തെടുത്തത്. ഡ്രസിങ് റൂമിൽ വെച്ചായിരുന്നു ധോണി അത് പറഞ്ഞത്. ഫീൽഡിങ്ങിലും ഫിറ്റ്നെസ്സിലും ശ്രദ്ധ കൊടുത്തില്ലെങ്കിൽ നിങ്ങൾ ഒന്നും അടുത്ത ലോകകപ്പ് കളിക്കാൻ ടീമിൽ കാണില്ല എന്ന് താകീതും കൊടുത്തിരുന്നു” ശ്രീധർ പുസ്തകത്തിൽ വ്യക്തമാക്കി.
ധോണി വിരമിച്ച ശേഷം ഇപ്പോൾ ഐപിഎൽ മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്. പക്ഷെ കാലിന് ഗുരുതരമായ പരിക്ക് കൊണ്ടാണ് അദ്ദേഹം കളിച്ചത്. ആരോഗ്യപരമായി താൻ ഫിറ്റ് ആണെങ്കിൽ മാത്രമേ അടുത്ത സീസൺ കൂടെ കളിക്കു എന്ന പറഞ്ഞിരുന്നു. അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎല്ലിൽ ടീമുകൾക്ക് ആറ് കളിക്കാരിൽ കൂടുതൽ റീടൈയിൻ ചെയ്യാൻ സാധിച്ചാൽ മാത്രമേ ധോണി ചെന്നൈയുടെ ഭാഗമായി ഉണ്ടാകു എന്നും അദ്ദേഹം പറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ ധോണിയുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.