'ചെന്നൈയിലെ രാജാവ് ധോണി തന്നെ'; ഐപിഎലിലെ പുതിയ റൂളിനെ പിന്തുണച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം

അടുത്ത വർഷം നടക്കുന്ന ഐപിഎലിൽ അൺക്യാപ്ഡ് പ്ലയെർ റൂൾ കൊണ്ട് വന്നതിനെ തുടർന്ന് ഒരുപാട് മുൻ താരങ്ങൾ എതിർത്ത് രംഗത്ത് എത്തിയിരുന്നു. നിലവിൽ ആ നിയമം ബാധകമാകുന്നത് ചെന്നൈ സൂപ്പർ കിംഗ് താരമായ എം.എസ് ധോണിക്ക് മാത്രമാണ്. 2020 ഓഗസ്റ്റ് 15 ആം തിയതി ആണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങിയത്. അതിന് ശേഷം 2024 ഐപിഎലിൽ വരെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിട്ട് അദ്ദേഹം ടീമിനോടൊപ്പം ഉണ്ടായിരുന്നു.

എന്നാൽ അടുത്ത വർഷത്തെ ഐപിഎലിൽ താരം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ ധോണിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല. മെഗാ താരലേലം നടക്കാനിരിക്കെ ആണ് പുതിയ നിയമവുമായി ബിസിസിഐ രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ റൂളിനെ അനുകൂലിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടറും സൺ റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകനുമായ ടോം മൂഡി.

ടോം മൂഡി പറയുന്നത് ഇങ്ങനെ:

” ഇത് മികച്ച ഒരു നിയമമാണ്. നിങ്ങൾക്ക് കളിക്കാനുള്ള കെല്പുണ്ടെങ്കിൽ, കുറച്ച് നാളത്തേക്കും കൂടെ തുടരാം എന്ന ഉറപ്പുണ്ടെങ്കിൽ ബിഗ് സ്റ്റേജുകളിലൊക്കെ മികച്ച പ്രകടനം നടത്താൻ ഈ നിയമം ആ താരത്തെ സഹായിക്കും. അൺക്യാപ്ഡ് പ്ലയേഴ്‌സിനെ നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല”

ടോം മൂഡി തുടർന്നു:

” ധോണിയുടെ കേസിൽ ചെന്നൈയുടെ ഐഡന്റിറ്റി ആണ് അദ്ദേഹം. ചെന്നൈ നിലനിൽക്കുന്നത് അദ്ദേഹത്തിന്റെ മികവിലാണ്. അവിടുത്തെ രാജാവാണ് ധോണി. ഈ നിയമം വന്നതിൽ യാതൊരു പ്രശ്നവും ഞാൻ നോക്കിയിട്ട് കാണുന്നില്ല. ധോണിയെ പോലെ ഉള്ള താരത്തിന് മുൻപത്തെ പോലെ തന്നെ തുടരാം എന്ന് ഉറപ്പുണ്ടെങ്കിൽ അത് ടൂർണമെന്റിന് ഗുണകരമാണ്” ടോം മൂഡി പറഞ്ഞു.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്