"വിജയിക്കാനാവാത്തതിൽ നിരാശയുണ്ട്"; മത്സരം സമനിലയിൽ അവസാനിച്ച ശേഷം രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

മികച്ച ബോളിങ് കാഴ്ച വെച്ചിട്ടും ബാറ്റിങ്ങിൽ ആ മികവ് കാട്ടാൻ ഇന്ത്യക്ക് സാധിക്കാതെ പോയി. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സമനിലയിൽ കൊണ്ട് അവസാനിപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിംഗ് എടുത്ത ശ്രീലങ്ക 50 ഓവറിൽ 230-8 എന്ന നിലയിൽ ആദ്യ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ അർദ്ധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. പിന്നീട് വന്ന താരങ്ങൾ ഭേദപ്പെട്ട പ്രകടനം മാത്രമാണ് നടത്തിയത്. അവസാന വിക്കറ്റുകളിൽ ശിവം ദുബൈ സമനിലയിൽ കൊണ്ട് കാലോ നിർത്തി, പിന്നീട് വിക്കറ്റ് നഷ്ടമായി മടങ്ങി. വിജയിക്കുവാൻ ഒരു റൺസ് വേണ്ടിയിരുന്നപ്പോൾ അനാവശ്യ ഷോട്ടിന് മുതിർന്ന അർശ്ദീപ് എൽബിഡബ്ലിയുവിൽ താരത്തിന്റെ വിക്കറ്റ് നഷ്ടമായി. മത്സര ശേഷം രോഹിത് ശർമ്മ മാധ്യമങ്ങളോട് സംസാരിച്ചു.

രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ:

“ഈ സ്കോർ എളുപ്പമായി ഞങ്ങൾക്ക് കടക്കാൻ സാധിക്കുമായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനം നടത്താൻ ഞങ്ങൾക്ക് ആയില്ല. മത്സരത്തിന്റെ ഇടയ്ക്ക് മാത്രമാണ് ഞങ്ങൾ നന്നായി ബാറ്റ് ചെയ്യ്തത്. ബോളിങ് യൂണിറ്റിന്റെ മികവ് എടുത്ത് പറയേണ്ടത് തന്നെ ആണ്. എന്നാൽ ബാറ്റിങ്ങിൽ അത് സാധിക്കാതെ പോയി. പെട്ടന്ന് വിക്കറ്റുകൾ നഷ്ടമായി. രാഹുലും അക്സറും ബാറ്റിങ്ങിൽ സ്റ്റേബിൾ ആയി നിന്നപ്പോൾ കളി ഞങ്ങൾക്ക് അനുകൂലമായി വന്നതായിരുന്നു, പക്ഷെ അവർ മടങ്ങിയപ്പോൾ അത് ടീമിനെ ബാധിച്ചു. ശ്രീലങ്ക മികച്ച രീതിയിൽ ആയിരുന്നു ഇന്ന് കളിച്ചത്. ഇന്നത്തെ ഫലം ന്യായമായിരുന്നു” രോഹിത് ശർമ്മ പറഞ്ഞു.

Read more

ടി-20 മത്സരങ്ങളിൽ മൂന്നു കളികളും വിജയിച്ച് സീരീസ് സ്വന്തമാക്കിയ പോലെ ഏകദിനത്തിലും പൂർണ ആധിപത്യം സ്ഥാപിക്കാൻ സാധിക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ബോളിങ്ങിൽ മാത്രമായിരുന്നു ഇന്ത്യ ഇന്നലെ മികച്ച് നിന്നത്. ടീമിൽ ഓൾറൗണ്ടർസ് അടക്കം എട്ട് ബാറ്റ്‌സ്മാന്മാർ ഉണ്ടായിട്ടും സമനിലയിൽ കളി അവസാനിപ്പിക്കേണ്ടി വന്നു. അടുത്ത മത്സരത്തിൽ മികച്ച മാർജിനിൽ തന്നെ വിജയിക്കാനാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.