"ജയ്‌സ്വാൾ ഒരു ചെറിയ പയ്യനാണെന്ന് വെച്ച് അവനെ ഒരു അലസനായി കാണരുത്"; താരത്തെ വാനോളം പുകഴ്ത്തി ആർ. അശ്വിൻ

ഇന്ത്യൻ ടീമിലെ യുവ താരങ്ങളിൽ ഏറ്റവും മികച്ച ഓപ്പണർ ആണ് യശസ്‌വി ജയ്‌സ്വാൾ. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആദ്യ ഇന്നിങ്സിൽ ടോപ്പ് ഓർഡർ തകർന്നപ്പോൾ സ്ഥിരതയാർന്ന പ്രകടനം നടത്തി റൺസ് ഉയർത്തിയത് ജയ്‌സ്വാൾ ആയിരുന്നു. ആദ്യ ഇന്നിങ്സിൽ അദ്ദേഹം 56 റൺസ് ആണ് നേടിയത്.

മത്സരത്തിൽ ജയ്‌സ്വാളിന്റെ ബാറ്റിംഗ് പ്രകടനം മാത്രമല്ല ഫീൽഡിങ് പ്രകടനവും കൈയടി അർഹിക്കുന്നതാണ്. വളരെ പ്രയാസമേറിയ ക്യാച്ചുകൾ എല്ലാം തന്നെ തന്റെ കൈയിൽ ഒതുക്കി ടീമിൽ മികച്ച പ്രകടനം നടത്തി. യശസ്‌വി ജയ്‌സ്വാളിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ സംസാരിച്ചിരിക്കുകയാണ്.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

“യശസ്വി ജയ്സ്വാൾ ഒരു നിഷ്കളങ്കനായ വ്യക്തി മാത്രമല്ല. മുന്നോട്ടുപോകുന്നതിനെക്കുറിച്ച് ജയ്സ്വാൾ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. ഞാൻ നിങ്ങളോട് പറയുന്നു. ജയ്സ്വാൾ ഒരു അലസനായ താരമല്ല. ജയ്സ്വാൾ ഒരു ചെറിയ പയ്യനാണ്. അവൻ ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്നു”

രവിചന്ദ്രൻ അശ്വിൻ തുടർന്നു:

“ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ ജയ്സ്വാൾ നന്നായി കളിച്ചു. ഇന്ത്യ പ്രതിസന്ധിയിലായിരുന്നപ്പോൾ ജയ്സ്വാൾ നിർണായകമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കി. സ്ലിപ്പിൽ ഫീൽഡിങ്ങിലും ജയ്സ്വാൾ ഏറെ മികച്ച പ്രകടനം പുറത്തെടുത്തു. അതിൽ യാതൊരു സംശയവുമില്ല” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഓപ്പണിങ് സ്ഥാനം ഇനി യശസ്‌വി ജയ്‌സ്വാളിന് സ്വന്തം. എപ്പോഴെല്ലാം താരത്തിന് അവസരം നൽകിയിട്ടുണ്ടോ അപ്പോഴെല്ലാം ജയ്‌സ്വാൾ മികച്ച പ്രകടനമാണ് ടീമിൽ കാഴ്ച വെച്ചിട്ടുള്ളത്. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരം സെപ്റ്റംബർ 27 ആം തിയതി മുതലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; 'ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്'

എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം

എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

'പ്രവര്‍ത്തനങ്ങളെല്ലാം നിയമാനുസൃതം; നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും'; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്