"സൂര്യയുടെ ബാഗ് നിറച്ച് തന്ത്രങ്ങൾ, സൂപ്പർ ഓവർ എറിയാൻ എന്നെ വിളിക്കുമെന്ന് ഓർത്തെ ഇല്ല"; വാഷിങ്ങ്ടൺ സുന്ദർ പറയുന്നത് ഇങ്ങനെ

ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടി-20 സീരീയൽ തകർപ്പൻ ജയം നേടി ഇന്ത്യ. കളിച്ച 3 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി സീരീസ് സ്വന്തമാക്കിയത്. അവസാന ടി-20 മത്സരം ആയിരുന്നു ആരാധകർക്ക് ത്രില്ല് അടിപിച്ച മത്സരം. ഇരു ടീമുകളും ടൈയിൽ ആണ് മത്സരങ്ങൾ അവസാനിപ്പിച്ചത്. തുടർന്നുള്ള സൂപ്പർ ഓവറിൽ ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു. ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെ തന്ത്രങ്ങൾ ആണ് ശ്രീലങ്കയെ പൂട്ടിയത്. അവസാന രണ്ട് ഓവറുകൾ ബാക്കി ഉള്ളപ്പോൾ സൂര്യ റിങ്കു സിങ്ങിന് ബോളിങ് കൊടുത്തത് ശ്രീലങ്കയുടെ പദ്ധതികളെ തകർക്കുകയായിരുന്നു. സൂപ്പർ ഓവർ എറിയുവാൻ മിക്ക കളിക്കാരും പെയ്സ് ബോളേഴ്സിനെ ആണ് ഉപയോഗിക്കുന്നത്. എന്നാൽ സൂര്യ ഉപയോഗിച്ചത് വാഷിംഗ്‌ടൺ സുന്ദറിനെ ആയിരുന്നു. മത്സര ശേഷം വാഷിംഗ്‌ടൺ ഇതിനെ പറ്റി സംസാരിച്ചു.

വാഷിംഗ്‌ടൺ സുന്ദർ പറയുന്നത് ഇങ്ങനെ:

“എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു ഞാൻ ആണ് ബോൾ ചെയ്യാൻ പോകുന്നതെന്ന്. ശ്രീലങ്കൻ ബാറ്റ്‌സ്മാന്മാർ ഇറങ്ങി വന്നപ്പോൾ പെട്ടന്ന് സൂര്യ എന്റെ നേരെ തിരിഞ്ഞ് നിന്ന് പറഞ്ഞു ‘ സുന്ദർ യു ആർ ആപ്പ്’ എനിക്ക് പെട്ടന്ന് ഷോക്ക് ആയി പോയി. സൂര്യയുടെ ലീഡർഷിപ്പ് സമ്മതിച്ച് കൊടുത്തേ പറ്റൂ. 12 പന്തിൽ 9 റൺസ് ജയിക്കുവാൻ വേണ്ടി വന്നപ്പോൾ അദ്ദേഹം റിങ്കുവിന് ഓവർ കൊടുത്തു, അവസാന ഓവർ അദ്ദേഹവും എറിഞ്ഞു കളി സമനില ആക്കി. സൂര്യയുടെ ബാഗിൽ നിറച്ച് തന്ത്രങ്ങളാണ്. ഞാൻ ബോൾ ചെയ്തു ഒരു വിക്കറ്റ് എടുത്തപ്പോൾ അദ്ദേഹം എന്നെ വീണ്ടും മോട്ടിവേറ്റ് ചെയ്യ്തു കൊണ്ടേ ഇരുന്നു. മികച്ച ഒരു ലീഡർ തന്നെ ആണ് സൂര്യ” വാഷിംഗ്‌ടൺ സുന്ദർ പറഞ്ഞു.

സുന്ദറിന്റെ മികവ് കൊണ്ട് 3 റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കുവാൻ വേണ്ടി വന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഒരു ബോൾ മാത്രമേ വേണ്ടി വന്നുള്ളൂ. നേരിട്ട ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ സൂര്യ കുമാർ ബൗണ്ടറി കടത്തി ഇന്ത്യയെ വിജയിപ്പിച്ചു. മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതും വാഷിംഗ്‌ടൺ സുന്ദർ ആയിരുന്നു. അവസാന മത്സരത്തിൽ 25 റൺസും നാല് ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റുകളും, സൂപ്പർ ഓവറിൽ 2 റൺസ് വഴങ്ങി 2 വിക്കറ്റുകളും സ്വന്തമാക്കി. ഇനി ശ്രീലങ്കൻ പര്യടനത്തിലെ അടുത്ത മത്സരം ഏകദിനമാണ്. നാളെ ആണ് ഇന്ത്യയും ശ്രീലങ്കയുമായുള്ള ആദ്യ ഏകദിന മത്സരം ക്രമീകരിച്ചിരിക്കുന്നത്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം