"അവസാന ടെസ്റ്റിൽ ആ താരത്തിന് റെസ്റ്റ് കൊടുക്കു, ഇല്ലെങ്കിൽ ബോർഡർ ഗവാസ്കർ ട്രോഫിക്ക് പണി കിട്ടും"; മുന്നറിയിപ്പ് നൽകി ദിനേശ് കാർത്തിക്

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. അവര്‍ ആദ്യം ബെംഗളൂരുവിലും പിന്നീട് പൂനെയില്‍ നടന്ന രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ബാറ്റിലും പന്തിലും ശോഭിക്കാനായില്ല. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഫൈനൽ സാധ്യതയുടെ കാര്യം ആശങ്കയിലായി. ഇനിയുള്ള 6 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4 എണ്ണത്തിൽ വിജയിക്കണം. എന്നാൽ മാത്രമേ ഫൈനലിലേക്കുള്ള ടിക്കറ്റ് ഇന്ത്യക്ക് ഉറപ്പാക്കാൻ സാധിക്കൂ.

ഇന്ത്യയുടെ പ്രധാന ബോളറായ ജസ്പ്രീത്ത് ബുമ്രയ്ക്ക് വിശ്രമം നൽകണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ഇപ്പോൾ നടന്ന രണ്ട് ടെസ്റ്റിലും ബുമ്രയ്ക്ക് കാര്യമായ വിക്കറ്റുകൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഫോം ടീമിൽ നിർണായകമായ ഘടകമാണ്.

നവംബർ 22 ആം തിയതി മുതലാണ് ഓസ്‌ട്രേലിയയായിട്ടുള്ള പരമ്പര ആരംഭിക്കുന്നത്. അതിന്‌ മുൻപായി ന്യുസിലാൻഡുമായുള്ള അവസാന ടെസ്റ്റ് മത്സരത്തിൽ ബുമ്രയ്ക്ക് വിശ്രമം അനിവാര്യമാണെന്നും ഇല്ലെങ്കിൽ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും ദിനേശ് കാർത്തിക് വ്യക്തമാക്കി.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍