'അവന്‍ നേരിട്ടത് ബ്രാഡ്മാന്റെയും സച്ചിന്റെയും വിധി', തുറന്നു പറഞ്ഞ് ഗവാസ്‌കര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്റെ റോളില്‍ വിരാട് കോഹ്ലി നേരിട്ടത് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിധിയെന്ന് സുനില്‍ ഗവാസ്‌കര്‍. ആര്‍.സി.ബി. ഐപിഎല്ലില്‍ നിന്ന് പുറത്തായ പശ്ചാത്തലത്തിലാണ് ബാറ്റിംഗ് ലെജന്‍ഡിന്റെ വിലയിരുത്തല്‍.

എല്ലാവരും ഉന്നതമായ നിലയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ ആരാധകരുടെ ഇഷ്ടം പോലെ എല്ലായ്‌പ്പോഴും സംഭവിക്കാറില്ല. ബ്രാഡ്മാനെ നോക്കൂ. കരിയറിലെ അവസാന ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന് 100 എന്ന ശരാശരി തികയ്ക്കാന്‍ നാല് റണ്‍സ് മതിയായിരുന്നു. എന്നാല്‍ ബ്രാഡ്മാന്‍ പൂജ്യത്തിന് പുറത്തായി. സച്ചിനും സെഞ്ച്വറിയോടെ അവസാനിപ്പിക്കാനാണ് മോഹിച്ചത്. എന്നാല്‍ 200-ാം ടെസ്റ്റില്‍ സച്ചിന്‍ 79 (ശരിക്കുള്ള സ്‌കോര്‍ 74) പുറത്തായി. 79 മോശം സ്‌കോറല്ല. എന്നാല്‍ സെഞ്ച്വറിയോടെ കരിയര്‍ അവസാനിപ്പിക്കാനാവും സച്ചിന്‍ ആഗ്രഹിച്ചിരിക്കുക- ഗവാസ്‌കര്‍ പറഞ്ഞു.

എല്ലായ്‌പ്പോഴും കളിക്കാരും ആരാധകരും വിചാരിക്കുന്നതു പോലെ ആയിരിക്കില്ല തിരക്കഥ രചിക്കപ്പെടുക. വലിയ നിലയില്‍ അവസാനിപ്പിക്കാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കില്ല. എങ്കിലും വിരാട് ആര്‍.സി.ബിക്കു വേണ്ടി ചെയ്തതെന്തന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഒരു സീസണില്‍ വിരാട് 973 റണ്‍സടിച്ചു. ആയിരത്തില്‍ നിന്ന് 27 റണ്‍സ് മാത്രം കുറവ്. ആരും അങ്ങനെ ചെയ്തിട്ടില്ല. ആരെങ്കിലും കോഹ്ലിയുടെ നേട്ടം ആവര്‍ത്തിക്കുമെന്നു തോന്നുന്നില്ല- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം