ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിയുക്ത പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പുകഴ്ത്തി ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ദ്രാവിഡ് ആഴമേറിയ അറിവുള്ളയാളാണെന്നും അദ്ദേഹത്തിന്റെ നിയമനം ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് ഗുണം ചെയ്യുമെന്നും അശ്വിന്‍ പറഞ്ഞു.
രാഹുല്‍ ഭായിക്ക് വലിയ അളവിലെ അറിവുണ്ട്. ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ക്കെല്ലാം ആശംസകള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് അദ്ദേഹം. കഠിനാധ്വാനിയാണ് ദ്രാവിഡ്- അശ്വിന്‍ പറഞ്ഞു.
ഇന്ത്യയുടെ യുവ താരങ്ങളെക്കുറിച്ച് ദ്രാവിഡിന് നല്ല ധാരണയുണ്ട്. അദ്ദേഹത്തിന്റെ പരിശീലക സ്ഥാനത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ദ്രാവിഡുമായി സഹകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന് കഴിയുന്ന സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുമെന്നും അശ്വിന്‍ പറഞ്ഞു.