"എനിക്ക് ഹാർട്ട് അറ്റാക്ക് തന്ന ഏക ഇന്ത്യൻ താരം അവനാണ്, ശെരിക്കും ഞങ്ങൾ ഭയപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് ന്യുസിലാൻഡ് ക്യാപ്റ്റൻ

നീണ്ട 24 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒരു പരമ്പരയിലെ ഒരു മത്സരം പോലും വിജയിക്കാതെ ഹോം സീരീസിൽ പരാജയപ്പെടുന്നത്. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ 25 റൺസിനാണ് തോൽവി ഏറ്റു വാങ്ങിയത്. ഇതോടെ വിമർശനങ്ങളുമായി ഒരുപാട് ആരാധകരും മുൻ താരങ്ങളും ഇന്ത്യൻ ടീമിനെ പൊതിയുകയാണ്.

ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ന്യുസിലാൻഡ് ക്യാപ്റ്റൻ ടോം ലാഥം. കൂടാതെ ഇന്ത്യൻ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ പ്രകടനത്തെ കൂടെ അദ്ദേഹം പ്രശംസിച്ചു.

ടോം ലാഥം പറയുന്നത് ഇങ്ങനെ:

“റിഷഭ് പന്ത് ക്രീസില്‍ തുടര്‍ന്നിരുന്ന സമയത്തോളം മത്സരം അവസാനിച്ചെന്നോ ഞങ്ങള്‍ വിജയിക്കുമെന്നോ വിശ്വസിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അദ്ദേഹം എനിക്ക് ഒരു മിനി ഹാർട്ട് അറ്റാക്ക് തന്നെ തന്നേനെ. ഇന്ത്യയ്ക്ക് അവരുടെ ടീമിലുടനീളം മാച്ച് വിന്നര്‍മാര്‍ ഉണ്ട്. അവര്‍ കളിക്കുന്ന രീതി വെച്ച് അവര്‍ വളരെ കാലമായി വിജയിക്കുകയും ചെയ്തിരുന്നു” ടോം ലാഥം പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫൈനലിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടിയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫിയിൽ നാല് ടെസ്റ്റ് മത്സരങ്ങൾ വിജയിക്കണം.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!