"നായക സ്ഥാനത്ത് നിന്ന് മാറിയാൽ തന്നെ അവൻ രക്ഷപെടും"; സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് ഷോയിബ് മാലിക്ക്

മുൻ പാകിസ്ഥാൻ താരമായ ഷോയിബ് മാലിക്ക് ഇപ്പോഴുള്ള പാകിസ്ഥാൻ ടീമിലെ

നായകനായ ബാബർ അസമിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. നിലവിൽ പാകിസ്ഥാൻ ടീമിന് ഇപ്പോൾ മോശമായ സമയം ആണ്. മിക്ക മത്സരങ്ങളും ടൂർണമെന്റുകളും അവർ തോൽക്കുകയാണ്. ബാറ്റിംഗ് ആയാലും ബോളിങ് ആയാലും ഫീൽഡിങ് ആയാലും ടീം എന്നും പരിഹാസങ്ങൾ ഏറ്റു വാങ്ങികൊണ്ട് ഇരിക്കുകയാണ്. ടീമിൽ ഉടൻ തന്നെ അഴിച്ചു പണിക്ക് വിധേയരാകണമെന്നും ടീം മാനേജ്മെന്റിനെ പിരിച്ച് വിടണമെന്നും ഒരുപാട് മുൻ പാകിസ്ഥാൻ താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ മുൻ പാകിസ്ഥാൻ താരമായ ഷോയിബ് മാലിക്ക് ബാബർ ആസാമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

ഷോയിബ് മാലിക്ക് പറയുന്നത് ഇങ്ങനെ:

” ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടാകും, പ്രേത്യേകിച്ച് നിങ്ങൾ ഒരു രാജ്യത്തിൻറെ ക്രിക്കറ്റിന്റെ മുഖം ആകുമ്പോൾ. ഈ സമയത്ത് അദ്ദേഹം ശക്തനായി തന്നെ നിൽക്കണം. അദ്ദേഹം മികച്ച ഒരു കളിക്കാരൻ ആണ്. അദ്ദേഹത്തിന്റെ ക്യാപ്‌റ്റൻസിയിൽ വെച്ച് നോക്കുകയാണെങ്കിൽ എന്റെ അഭിപ്രായത്തിൽ ബാബർ മാറി നിൽക്കണം. അദ്ദേഹം ടീമിൽ ഒരു സാധാരണ കളിക്കാരനായി തന്നെ തുടരണം എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന് ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ സാധിക്കും എന്നത് എനിക്ക് ഉറപ്പാണ്. അത് കൊണ്ട് നായക സ്ഥാനത്തു നിന്ന് അദ്ദേഹം മാറി ടീമിൽ ഒരു സാധാരണ കളിക്കാരനായി തുടരണം” ഇതാണ് ഷോയിബ് മാലിക്ക് പറഞ്ഞത്.

2023 ഇൽ നടന്ന പ്രധാന ടൂർണമെന്റുകളായ ഏഷ്യ കപ്പിലും, ലോകകപ്പിലും പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ആ ടൂർണമെന്റുകളിൽ ഇന്ത്യ ആയിരുന്നു പൂർണ ആധിപത്യം സ്ഥാപിച്ചിരുന്നത്. ഏഷ്യ കപ്പ് ഇന്ത്യ നേടി, ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായി. എന്നാൽ ഈ വർഷം നടന്ന ടി-20 ലോകകപ്പിലും പാകിസ്ഥാൻ ഗ്രൂപ് സ്റ്റേജിൽ തന്നെ പുറത്താകേണ്ടി വന്നു. ഇത് ടീമിന് വല്ലാതെ ദോഷം ചെയ്യ്തു. ഒരുപാട് മുൻതാരങ്ങൾ ടീമിനെയും അതിലെ താരങ്ങളെയും വിമർശിച്ച് മുൻപോട്ട് വന്നിരുന്നു. ടീമിൽ ഉടൻ തന്നെ ഒരു അഴിച്ചു പണിക്കുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് എന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ