'അവനെ എഴുതിത്തള്ളിയാല്‍ അനുഭവിക്കും', സഹതാരത്തെ പിന്തുണച്ച് മാക്‌സ്‌വെല്‍

ഫോമിലല്ലാത്ത ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പിന്തുണച്ചത് സഹ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. വാര്‍ണറെ എഴുത്തള്ളുന്ന ടീമുകള്‍ സ്വയം റിസ്‌ക് എടുക്കണമെന്ന് മാക്‌സ്‌വെല്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ണറെ നിങ്ങള്‍ സംശയിച്ചാല്‍, അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ പറയും. വാര്‍ണര്‍ സ്ഥിതിഗതികളെ മാറ്റിമറിക്കുമെന്ന് അറിയാമല്ലോ. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സൂപ്പര്‍ താരമാണ് അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ വാര്‍ണറെ ഉശിരന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഫോം വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അങ്ങനെയുണ്ടാവുക സ്വാഭാവികം- മാക്‌സ്‌വെല്‍ പറഞ്ഞു.

അടുത്ത പരിശീലന മത്സരത്തില്‍ എന്തു സംഭവിക്കുന്നുവെന്നതില്‍ കാര്യമില്ല. ട്വന്റി20 ലോക കപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരത്തില്‍ വാര്‍ണര്‍ മികച്ച തുടക്കം തന്നെ നല്‍കും. ഓസീസിന്റെ നിര്‍ണായക താരമായി വാര്‍ണര്‍ മാറുമെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ