"എനിക്ക് ആ ഇന്ത്യൻ താരത്തെ പേടിയാണ്"; തുറന്ന് പറഞ്ഞ് ഹെൻറിച്ച് ക്ലാസ്സെൻ

ഇന്ത്യൻ ടീമിലെ നിലവിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം താരം ആരാണെന്ന് വെളുപ്പെടുത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസ്സെൻ. ജിയോ സിനിമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ക്ലാസ്സെൻ പറഞ്ഞത്. ഇന്ത്യൻ ടി-20 ക്യാപ്റ്റനായ സൂര്യ കുമാറിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.

ഹെൻറിച്ച് ക്ലാസ്സെൻ പറയുന്നത് ഇങ്ങനെ:

” ഇന്ത്യൻ ടീമിലെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം താരമായി ഞാൻ കാണുന്നത് ക്യാപ്റ്റൻ സൂര്യ കുമാർ യാദവിനെയാണ്. ടി-20 ഫോർമാറ്റിൽ സൂര്യയുടെ കഴിവും സ്ഥിരതയും മുൻനിർത്തിയാണ് ഞാൻ ഇത് പറയുന്നത്. ഞാൻ കളിക്കാനേറെ ഇഷ്ടപെടുന്ന ഷോട്ടുകൾ സൂര്യയുടേതും ഡിവില്ലേഴ്‌സിന്റേതുമാണ്”

ഹെൻറിച്ച് ക്ലാസ്സെൻ തുടർന്നു:

“സൂര്യയുടെ പല ഷോട്ടുകളും ഞാൻ കളിക്കാൻ ശ്രമിക്കുമെങ്കിലും അത് അനുകരിക്കാൻ എനിക്ക് പേടിയാണ്. പരമ്പരാഗത ഷോട്ടുകളെ ധിക്കരിച്ചാണ് ഇരുവരും കളിക്കുന്നത്, ഇരുവർക്കും മൈതാനം 360 ഡിഗ്രിയാണ്. എവിടെയും ഷോട്ട് കണ്ടെത്താൻ ഇവർക്ക് കഴിയും. അതിന് അസാധാരണ കഴിവും ധൈര്യവും വേണം” ഹെൻറിച്ച് ക്ലാസ്സെൻ പറഞ്ഞു.

ഇന്നാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി-20 മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ 61 റൺസിന്‌ വിജയിച്ചിരുന്നു, എന്നാൽ രണ്ടാം ടി-20 മത്സരത്തിൽ സൗത്ത് ആഫ്രിക്ക 3 വിക്കറ്റുകൾക്ക് ഇന്ത്യയെ പരാജയപെടുത്തുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ