"ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് ഒരാളുമായി മാത്രം"; തുറന്നു പറഞ്ഞ് സഞ്ജു സാംസൺ; സംഭവം ഇങ്ങനെ

ഇന്ത്യൻ ടീമിലെ എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് നിലവിൽ ലഭിക്കാനുള്ള സാധ്യത അത് മലയാളി താരമായ സഞ്ജു സാംസണിനാണ്. ടി-20 യിൽ രോഹിത്ത് ശർമ്മയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പവർ ഹീറ്റിംഗ് നടത്തുന്ന താരമാണ് സഞ്ജു. ഇനിയുള്ള ടി-20 മത്സരങ്ങളിൽ സഞ്ജു ടീമിൽ സ്ഥിര സാന്നിധ്യം ആയിരിക്കും എന്നത് ഉറപ്പാണ്, കാരണം ബംഗ്ലാദേശിനെതിരെ തകർപ്പൻ സെഞ്ചുറി നേടിയതാണ് താരത്തിന് വിനയായി മാറിയത്.

ഇന്ത്യൻ ടീമിൽ സഞ്ജു ഏറ്റവും കൂടുതൽ മത്സരിക്കുന്ന താരം ആരാണെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ വിമല്‍ കുമാറിനു നല്‍കിയ പുതിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു. റിഷഭ് പന്ത്, ദ്രുവ് ജുറൽ, ഇഷാൻ കിഷൻ, ജിതേഷ് ശർമ്മ എന്നിവരാണ് ടീമിൽ സഞ്ജുവിന്റെ കൂടെ മത്സരിക്കുന്നത് എന്നാൽ ഇവർ ആരുടെയും പേരല്ല താരം പറഞ്ഞിരിക്കുന്നത്.

സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:

” ഇന്ത്യന്‍ ടീമിലേക്കേു വന്നിരിക്കുന്ന ഞങ്ങള്‍ തമ്മില്‍ കഴിഞ്ഞ എട്ട്- പത്ത് വര്‍ഷങ്ങളായുള്ള അടുപ്പമുണ്ട്. അണ്ടര്‍ 19, ഇന്ത്യന്‍ എ ടീം എന്നിവയ്‌ക്കെല്ലാം വേണ്ടി ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. അതു കൊണ്ടു തന്നെ വളരെ നല്ല അടുപ്പമാണ് ഞങ്ങള്‍ക്കിടയിലുള്ളത്. നിങ്ങള്‍ പറഞ്ഞവരായ റിഷഭ്, ഇഷാന്‍, ജുറേല്‍ എന്നിവരുമായി കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം എനിക്കു നല്ല സൗഹൃദമാണുള്ളത്. ഐപിഎല്ലില്‍ ഞങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ സ്വന്തം ടീമിനു വേണ്ടി ഏറ്റവും നന്നായി പെര്‍ഫോം ചെയ്യാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. റിഷഭിനെയും ഇഷാനെയുമെല്ലാം എനിക്കു വളര നന്നായിട്ടു അറിയാം”

സഞ്ജു തുടർന്നു;

” എന്നാൽ ഞാൻ മത്സരിക്കുന്നത് വേറെ ആരോടുമല്ല എന്നോട് തന്നെയാണ്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ എന്നെ അത് സഹായിക്കുന്നുണ്ട്. റിഷഭ്, ഇഷാന്‍, ജുറേല്‍ എന്നിവരും മത്സരിക്കുന്നത് അവരോട് തന്നെയാണ്” സഞ്ജു സാംസൺ പറഞ്ഞു.

Latest Stories

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി

ആ മുഖത്ത് നോക്കാൻ ഞാൻ ഭയപ്പെട്ടു, കാരണം അയാൾ കാണിച്ച വിശ്വാസത്തിന്...., സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

'രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകളും തകർക്കും'; വിമാനങ്ങള്‍ക്ക് പിന്നാലെ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി

'ഞാന്‍ കിറുക്കനാണെന്ന് അയാള്‍ക്കറിയാം, ഷി ചിന്‍പിംഗിന് എന്നെ നല്ല ബഹുമാനം'; വീണ്ടും പ്രസിഡന്റായാല്‍ ചൈനയ്‌ക്കെതിരേ സൈനികനടപടി വേണ്ടിവരില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ലോക ടെന്നീസിൽ ഇനി സിന്നർ - അൽകാരസ് കാലം; പുതിയ റൈവൽറിയെ ഏറ്റെടുത്ത് ആരാധകർ

കലൈഞ്ജറുടെ ചെറുമകനാണ്, പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു; സനാതന ധര്‍മ്മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിന്‍

'അമിത ശരീര പ്രദർശനം'; കങ്കുവയിലെ ഗാനരം​ഗങ്ങൾ പരിഷ്കരിക്കണമെന്ന് സെൻസർ ബോർഡ്

തിയേറ്ററില്‍ പരാജയം, വേട്ടയ്യന്‍ ഒടിടിയിലേക്ക്; തിയതി പുറത്ത്

കെ എൽ രാഹുലും സർഫറാസും തമ്മിൽ നടക്കുന്നത് ഫൈറ്റ് , വമ്പൻ വെളിപ്പെടുത്തലുമായി റയാൻ ടെൻ ഡോസ്‌ചേറ്റ്

"നെയ്മർ ഫുട്ബോളിലെ സന്തോഷത്തിന്റെ അടയാളമാണ്"; സാന്റോസ് എഫ്സിയുടെ കുറിപ്പ് വൈറൽ ആകുന്നു