"ഞാൻ പോലും അറിയാതെ എന്നെ നന്നാക്കി എടുത്തല്ലോ ചേട്ടാ"; ദുലീപ് ട്രോഫിക്കിടെ പ്രമുഖ താരത്തിന് ശിക്ഷ കൊടുത്ത് അജിങ്ക്യാ രഹാനെ; സംഭവം ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് യശസ്‌വി ജയ്‌സ്വാൾ. നിലവിൽ ടി-20 മത്സരങ്ങളിലും, ടെസ്റ്റ് മത്സരങ്ങളിലും മാത്രമാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഏകദിനത്തിൽ ശുഭമൻ ഗിൽ രോഹിതിന്റെ കൂടെ മികച്ച ഓപ്പണിങ് പാർട്ട്ണർഷിപ്പ് ആണ് നൽകുന്നത്. എന്നാൽ ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയാൽ ഗംഭീർ തിരഞ്ഞെടുക്കാൻ പോകുന്ന താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കളിക്കാരനാകും ജയ്‌സ്വാൾ.

തന്റെ കരിയറിൽ വേണ്ട നിർദ്ദേശങ്ങൾ നൽകി അദ്ദേഹത്തെ മികച്ച ബാറ്റ്‌സ്മാനാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച താരമാണ് അജിങ്ക്യാ രഹാനെ. 2022 ഇൽ ദുലീപ് ട്രോഫി നടക്കുന്ന സമയത്ത് ജയ്‌സ്വാൾ കളിക്കളത്തിൽ അഗ്ഗ്രസിവ് ആയിട്ടായിരുന്നു മത്സരിച്ചിരുന്നത്. എതിർ ടീമിലെ മറ്റു താരങ്ങളോടും കയർത്ത് സംസാരിച്ചിരുന്ന താരത്തിനെ അന്ന് രഹാനെ ഗ്രൗണ്ടിൽ നിന്നും ശിക്ഷ നൽകി പുറത്താക്കിയിരുന്നു. ഒരുപാട് തവണ ജയ്‌സ്വാൾ എതിർ ടീം താരങ്ങളെ സ്ലെഡ്ജ് ചെയ്തിരുന്നു. സഹികെട്ടിടാണ് ശിക്ഷ പോലെ ജയ്‌സ്വാളിനെ രഹാനെ പുറത്താക്കിയത്. ഈ സംഭവം അന്നത്തെ വലിയ ചർച്ച വിഷയം ആകുകയും ചെയ്യ്തു.

പിന്നീട് രഹാനെ ജയ്‌സ്വാളിന് വേണ്ട നിർദേശങ്ങൾ നൽകി അദ്ദേഹത്തെ മികച്ച ഒരു ബാറ്റ്‌സ്മാനാക്കി. പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും താരത്തിന്റെ മാറ്റങ്ങൾ കാണാൻ സാധിച്ചിരുന്നു. ഒരു താരത്തിനോടും പിന്നീട് അദ്ദേഹം മോശമായി രീതിയിൽ കളിക്കളത്തിൽ പെരുമാറിയിട്ടില്ല. ഇന്ന് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ജയ്‌സ്വാൾ. നിലവിൽ അദ്ദേഹം ദുലീപ് ട്രോഫി കളിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍