"ഞാൻ ടീമിനെ വിജയിപ്പിച്ചത് ധോണിയെ ബലിയാടാക്കിയാണ്, അതിൽ എനിക്ക് നിരാശയുണ്ട്"; വെളിപ്പെടുത്തലുമായി പ്രമുഖ താരം

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ എം.എസ് ധോണി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല. ഈ വർഷം നടന്ന ഐപിഎലിൽ നായക സ്ഥാനം അദ്ദേഹം ഋതുരാജ് ഗെയ്ക്‌വാദിന് നൽകിയിരുന്നു. അതോടെ ഈ സീസൺ ആയിരിക്കും ധോണിയുടെ അവസാന ഐപിഎൽ സീസൺ എന്നാണ് ആരാധകർ വിലയിരുത്തുന്നത്. അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎൽ മെഗാ താരലേലത്തിന് മുൻപ് അദ്ദേഹത്തിന്റെ കാര്യത്തിലെ വിവരങ്ങൾ ചെന്നൈ ക്യാമ്പിൽ നിന്നും ലഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

ഈ സീസണിൽ ആർസിബിക്ക് പ്ലേയ് ഓഫ് ടിക്കറ്റ് ലഭിച്ചത് ക്വാട്ടർ ഫൈനലിൽ ചെന്നൈയെ തോല്പിച്ച് കൊണ്ടായിരുന്നു. യാഷ് ദയാൽ എറിഞ്ഞ അവസാന ഓവറിൽ ആയിരുന്നു ആർസിബി വിജയിച്ചത്. എം.എസ് ധോണിയുടെ വിക്കറ്റ് നേട്ടമായിരുന്നു മത്സരത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആർസിബി താരം യാഷ് ദയാൽ.

യാഷ് ദയാലിന്റെ വാക്കുകൾ ഇങ്ങനെ:

“ധോണിയുടെ വിക്കറ്റ് നേടിയ ശേഷം ഞാൻ നിരാശനായിരുന്നു. ഇതായിരിക്കുമോ അദ്ദേഹത്തിന്റെ അവസാന മത്സരം എന്നായിരുന്നു എന്റെ ചിന്ത. മത്സരം കാണാൻ വന്ന കാണികളും നിരാശരായിരുന്നു. ഞാൻ ഡീപ് ബ്രത്ത് എടുത്തിട്ടാണ് ആശ്വാസം കണ്ടെത്തിയത്. അവസാന ഓവറിൽ 4 പന്തുകളിൽ 11 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. അപ്പോൾ ഞാൻ ഭയങ്കരമായി സമ്മർദ്ദത്തിലായിരുന്നു. എനിക്ക് വേണ്ട നിർദേശങ്ങൾ നൽകിയത് വിരാട് ഭായ് ആയിരുന്നു. എന്നോട് യോർക്കർ എറിയരുത് എന്നായിരുന്നു ഭായിയുടെ ഉപദേശം. അത് കൊണ്ടാണ് ഞങ്ങൾക്ക് വിജയികനായത്” യാഷ് ദയാൽ പറഞ്ഞു.

എന്നാൽ ആ മത്സരത്തിൽ മാത്രമേ ആർസിബിക്ക് വിജയിക്കാൻ സാധിച്ചൊള്ളു. പ്ലെ ഓഫിൽ സഞ്ജു നയിച്ച രാജസ്ഥാൻ റോയൽസ് ആയിരുന്നു അവരെ തോല്പിച്ചത്. എന്നാൽ സഞ്ജുവിനും അടുത്ത മത്സരം വിജയിക്കാൻ സാധിച്ചില്ല. സൺറൈസേഴ്‌സ് ഹൈദരബാദ് വിജയിച്ച് ഫൈനലിലേക്ക് പ്രവേശിച്ചു. ഫൈനലിൽ കപ്പ് ജേതാക്കളായത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്