"കൊൽക്കത്തയെക്കാൾ എനിക്ക് ഇഷ്ടം ആ ടീമിനോട്"; റിങ്കു സിംഗിന്റെ വാക്കുകളിൽ ആവേശത്തോടെ ക്രിക്കറ്റ് ആരാധകർ

ഇന്ത്യൻ ടീമിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്താറുള്ള ഇടംകൈ ബാറ്റ്സ്മാൻ ആണ് റിങ്കു സിങ്. എം എസ് ധോണിക്ക് ശേഷം ഫിനിഷർ റോളിലേക്ക് എത്തിയ താരം മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രധാന താരമാണ് റിങ്കു സിങ്. കൊൽക്കത്ത വിട്ടാൽ ഏത് ടീമിലേക്ക് പോകും എന്ന് ചോദ്യത്തിന് റിങ്കു സിങ് മറുപടി പറഞ്ഞു.

റിങ്കു സിങ് പറയുന്നത് ഇങ്ങനെ:

“ഐപിഎല്ലിൽ ഞാൻ കൊൽക്കത്ത വിട്ടാൽ പോകാൻ ആഗ്രഹിക്കുന്ന ടീം അത് വിരാട് കോലിയുടെ ആർസിബിയിലേക്കാണ്. അവർക്ക് വേണ്ടി കപ്പ് നേടി കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം” റിങ്കു സിങ് പറഞ്ഞു.

അടുത്ത വർഷം നടക്കാൻ പോകുന്ന മെഗാ ലേലത്തിൽ റിങ്കു സിങ്ങും പങ്കെടുക്കുന്നുണ്ട്. നിലവിൽ കൊക്കാത്ത ഏതൊക്കെ താരങ്ങളെയാണ് റീറ്റെയിൻ ചെയ്യുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. മെഗാ താരലേലത്തിൽ റിങ്കു പങ്കെടുത്താൽ അദ്ദേഹത്തിനെ വൻതുകയ്ക്ക് മേടിക്കാൻ ടീമുകൾ തയ്യാറായി നിൽക്കുകയാണ്. ശ്രീലങ്കയ്ക് എതിരെ നടന്ന മത്സരത്തിൽ താരം ബോളിങ്ങിലും തന്റെ മികവ് തെളിയിച്ചത് കൊണ്ട് ഓൾറൗണ്ടർ സ്ഥാനത്തേക്ക് റിങ്കു ഒരു മുതൽ കൂട്ടാകും എന്നത് ഉറപ്പാണ്. അടുത്ത വർഷം ഫെബ്രുവരിയിലാണ് മെഗാ താരലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

'രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യൻ'; മൻമോഹൻ സിംഗിനെ ഓർമ്മിച്ച് പ്രിയങ്ക ഗാന്ധി, വഴികാട്ടിയെയും ഉപദേഷ്ടാവിനെയും നഷ്ടമായെന്ന് രാഹുൽ

ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായവും? നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തം

പനാമയിലൂടെയുള്ള ചരക്ക് കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഈടാക്കരുത്; വേണ്ടിവന്നാല്‍ പനാമ കനാല്‍ ഏറ്റെടുക്കു; മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

'ക്ലൗൺ കോഹ്‌ലി'; രാജാവ് എന്ന് പുകഴ്ത്തിയവരെ കൊണ്ട് കോമാളിയെന്ന് വിളിപ്പിച്ച കിംഗ് ബ്രില്യൻസ്

യമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ; ലോകാരോഗ്യ സംഘടന തലവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, രണ്ട് മരണം

ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം, മൻമോഹൻ സിംഗ് തിരഞ്ഞെടുത്തത് മറ്റൊന്ന്; ഇന്ത്യക്ക് കിട്ടിയത് സമര്‍ത്ഥനായ ഒരു ബ്യൂറോക്രാറ്റിനെ

BGT 2024-25: സ്റ്റീവ് സ്മിത്ത് 2.0; നാന്നൂറിന്റെ മികവിൽ ഓസ്‌ട്രേലിയ

'വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു, മൻമോഹൻ സിംഗ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി; അനുശോചിച്ച് നരേന്ദ്ര മോ​​ദി

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി