"സഞ്ജു സാംസൺ എന്റെ ടീമിൽ വേണം, ചെക്കൻ വേറെ ലെവലാണ്"; മലയാളി താരത്തെ ടീമിലേക്ക് ആവശ്യപ്പെട്ട് ഇന്ത്യൻ സൂപ്പർ താരം; ബിസിസിഐ തീരുമാനം ഇങ്ങനെ

ഇന്ത്യൻ ടീമിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹം പുറത്തായിരിക്കും, അല്ലെങ്കിൽ ടീമിൽ ഉൾപെടുത്താറില്ല. ഇപ്പോൾ നടക്കാൻ പോകുന്ന ഇറാനി കപ്പിലും സഞ്ജുവിനെ ബിസിസിഐ തഴഞ്ഞിരുന്നു. എന്നാൽ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം നടക്കാൻ പോകുന്ന ടി-20 പരമ്പരയിലേക്ക് ഉൾപെടുത്താൻ വേണ്ടിയാണ് താരത്തിനെ ഇറാനി കപ്പിൽ നിന്നും തിരഞ്ഞെടുക്കാത്തത് എന്നാണ് ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ നിന്നും വരുന്ന റിപ്പോട്ടുകൾ.

ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സൂര്യ കുമാർ യാദവ്. ഈ വർഷം നടന്ന ശ്രീലങ്കൻ സീരീസിൽ സഞ്ജു മോശമായ പ്രകടനം കാഴ്ച വെച്ചപ്പോൾ സൂര്യ ആയിരുന്നു അദ്ദേഹത്തിന് പിന്തുണ നൽകിയത്. ഒരിക്കൽ സഞ്ജുവിന്റെ ജേഴ്‌സി ഇട്ടുകൊണ്ട് സൂര്യ കളിക്കാൻ ഇറങ്ങിയിട്ടുണ്ട്. കളിക്കളത്തിൽ അവരുടെ സൗഹൃദം കാണാൻ എന്നും ഇന്ത്യൻ ആരാധകർക്ക് ഹരമാണ്.

ഇപ്പോൾ നടക്കാൻ പോകുന്ന ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 മത്സരങ്ങളിൽ സൂര്യ കുമാർ സഞ്ജു സാംസണിനെ ഫസ്റ്റ് വിക്കറ്റ് കീപ്പിങ് ചോയ്സ് ആയി തിരഞ്ഞെടുക്കണം എന്ന് നിർദേശിച്ചിരിക്കുകയാണ്. ശ്രീലങ്കൻ സീരീസിൽ ഫ്ലോപ്പായത് കൊണ്ട് ഈ വർഷം നടക്കാൻ പോകുന്ന ഇന്ത്യൻ മത്സരങ്ങളിൽ താരത്തിന് അവസരം ലഭിക്കില്ല എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബംഗ്ലാദേശ് ടി-20 മത്സരങ്ങളിൽ സഞ്ജുവിനാണ് മുൻഗണന.

Read more

ടി-20 മത്സരങ്ങളിൽ വീണ്ടും സഞ്ജു ഫ്ലോപ്പായാൽ അടുത്ത ഐപിഎലിൽ വെടിക്കെട്ട് ഇന്നിങ്‌സുകൾ നടത്തിയാൽ മാത്രമേ സഞ്ജുവിന് ഇന്ത്യൻ നീല കുപ്പായത്തിൽ വീണ്ടും കളിക്കാൻ സാധിക്കു. അത് കൊണ്ട് ബംഗ്ലാദേശുമായുള്ള ടി-20 മത്സരങ്ങൾ സഞ്ജുവിന് നിർണായകമാണ്.