ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറ്റവും കൂടുതൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യൻ താരമാണ് അദ്ദേഹം. ഈ നവംബറിൽ ആണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ ബംഗ്ലാദേശിനെതിരെ ഉള്ള പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം.
വിരാട് കോലിയെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കിയിട്ടുള്ള ബോളർമാരിൽ ഒരാളാണ് ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക്. അദ്ദേഹം കോലിയുമായുള്ള മത്സരങ്ങളെ കുറിച്ച് സംസാരിച്ചു. കോലിക്കെതിരെ 19 ഇന്നിങ്‌സുകളിലെ ടെസ്റ്റ് മത്സരങ്ങളിലാണ് അവർ ഏറ്റുമുട്ടിയിരിക്കുന്നത്. അതിൽ 59 റൺസ് ആവറേജിൽ 291 റൺസ് സ്റ്റാർക്കിനെതിരെ അദ്ദേഹം നേടിയിട്ടുണ്ട്. നാല് തവണ സ്റ്റാർക്ക് വിരാടിന്റെ വിക്കറ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്.
മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഇങ്ങനെ:
“ഞാൻ ഏതെങ്കിലും ബാറ്റ്സ്മാനെ പുറത്താക്കിയതിൽ കൂടുതൽ സന്തോഷിച്ചിട്ടുണ്ടെങ്കിൽ അത് വിരാട് കോലിയുടെ വിക്കറ്റ് എടുക്കുമ്പോഴാണ്. അദ്ദേഹവുമായിട്ടുള്ള മത്സരം ഞാൻ ആസ്വദിക്കാറുണ്ട്. ഞാൻ മൂന്നോ നാലോ തവണ വിരാടിനെ പുറത്താക്കാൻ സാധിച്ചിട്ടുണ്ട്. എനിക്ക് എതിരെ കുറെ റൺസും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. ഇനി നടക്കാൻ പോകുന്ന മത്സരത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. ഒപ്പം വിരാടിനെയും” മിച്ചൽ സ്റ്റാർക്ക് പറഞ്ഞു.
നവംബർ 22 നാണ് ബോർഡർ ഗാവസ്‌കർ ട്രോയിയുടെ ആദ്യ ടെസ്റ്റ് മത്സരം നടത്താൻ നിശ്ചയിച്ചിരുക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുൻപിൽ ഉള്ള ടീമുകളാണ് ഇന്ത്യയും, ഓസ്‌ട്രേലിയയും. അത് കൊണ്ട് അന്ന് നടക്കാൻ പോകുന്ന ടെസ്റ്റ് മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.