ട്വന്റി20 ലോക കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ബാറ്റര്‍ ബാബര്‍ അസമിനെ വേഗം പുറത്താക്കിയാല്‍ ഇന്ത്യക്ക് പാകിസ്ഥാന്റെ കഥകഴിക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യക്കല്ല പാകിസ്ഥാനുമേലാണ് സമ്മര്‍ദ്ദമെന്നും പനേസര്‍ പറഞ്ഞു.
യുഎഇയിലെ പിച്ചുകളില്‍ നല്ല പ്രകടനം നടത്തുന്നവരാണ് പാകിസ്ഥാന്‍. ഷഹീന്‍ അഫ്രീദി ഉള്‍പ്പെട്ട മികച്ച ബോളിംഗ് ലൈനപ്പ് അവര്‍ക്കുണ്ട്. ബാബര്‍ അസം നയിക്കുന്ന പാക് ബാറ്റിംഗ് നിര ഉറപ്പുള്ളതാണ്. പ്രവചനാതീതരാണ് പാക് ടീം. അവരുടെ ദിവസത്തില്‍ ലോകത്തെ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിക്കും. എങ്കിലും ഇന്ത്യക്കു പാകിസ്ഥാനുമേല്‍ ആധിപത്യമുണ്ട്. സമ്മര്‍ദ്ദം പാക്കിസ്ഥാനാണ്. ഇന്ത്യക്കല്ല- പനേസര്‍ പറഞ്ഞു.
Read more
ആര്‍.അശ്വിനും രവീന്ദ്ര ജഡേജയുമായിരിക്കും ഇന്ത്യന്‍ ടീമിലെ നിര്‍ണായക ഘടകങ്ങള്‍. അശ്വിന്റെ പന്തുകള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ പ്രയാസമുള്ളതാണ്. മത്സരത്തെ ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ ജഡേജയ്ക്കു കഴിയും. രണ്ടുപേരും മിന്നിയാല്‍ ഇന്ത്യ ലോക കപ്പ് ജയിക്കും. പാകിസ്ഥാനെതിരായ കളിയില്‍ ബാബര്‍ അസമിനെ വേഗം പുറത്താക്കിയാല്‍ അവരുടെ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകരുമെന്നും പനേസര്‍ പറഞ്ഞു.